Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎട്ടുവയസ്സുകാരിക്ക്​...

എട്ടുവയസ്സുകാരിക്ക്​ കണ്ടെയ്​ൻമെൻറ്​ സോണിൽ നിന്നെത്തിയ മുത്തശ്ശിയിൽനിന്ന്​ കോവിഡ്​

text_fields
bookmark_border
എട്ടുവയസ്സുകാരിക്ക്​ കണ്ടെയ്​ൻമൻെറ്​ സോണിൽ നിന്നെത്തിയ മുത്തശ്ശിയിൽനിന്ന്​ കോവിഡ്​ തിരുവനന്തപുരം: പോസിറ്റിവായ ആൾ സന്ദർശിച്ച കടയിൽ പലവട്ടം സന്ദർശനം നടത്തിയത്​ മുതൽ സമൂഹവ്യാപനം നടന്ന മേഖലയിൽ മീൻവിൽപന നടത്തിയ അമ്പതുകാരിക്ക്​ വരെ കോവിഡ്​. തലസ്ഥാനത്തെ ഉറവിടമറിയാത്ത 218 കേസുകളുടെ സൂക്ഷ്​മപരിശോധനയിലാണ് വൈറസ്​ വ്യാപനത്തി​ൻെറ വ്യത്യസ്​ത വഴികൾ കണ്ടെത്തിയത്​. ഉറവിടമറിയാത്ത അധികം കേസുകളും വിരൽചൂണ്ടുന്നത്​ കോവിഡ്​ ക്ലസ്​റ്ററുകളി​ലേക്കാണ്​. 78 കേസുകളുടെ ഉറവിടം ​നേരി​േട്ടാ അല്ലാതെയോ കോവിഡ്​ ക്ലസ്​റ്ററുകളുമായി ബന്ധപ്പെടുന്നുവെന്നാണ്​ ആരോഗ്യവകുപ്പി​ൻെറ വിലയിരുത്തൽ. 17 കേസുകൾ കോവിഡ്​ ​രോഗിയുമായുള്ള സമ്പർക്കം മൂലമാണെന്ന്​ പിന്നീട്​ കണ്ടെത്തി. ക​െണ്ടയ്​ൻമൻെറ്​ സോണിലെ താമസക്കാരിയായ മുത്തശ്ശി സന്ദർ​ശിച്ചതാണ്​ വീടിന്​ പുറത്തിറങ്ങാത്ത എട്ടുവയസ്സുകാരിയിലെ രോഗബാധക്ക്​ കാരണം. പാൽ വാങ്ങാനല്ലാതെ മറ്റെവിടെയും പോകാത്ത 62 കാര​ൻെറ ഉറവിടമന്വേഷിച്ചപ്പോൾ കണ്ടെത്തിയത്​ ഇയാൾ സന്ദർശിച്ച പാൽബൂത്തിൽ രോഗബാധിതനായയാൾ എത്തിയിരുന്നുവെന്നതാണ്​. ക്ലസ്​റ്റർ മേഖലയിലേക്കു​ം സാമൂഹവ്യാപനം നടന്ന സ്ഥലങ്ങളിലേക്കും സ്ഥിരമായി ഒാട്ടം പോയ ഒാ​​േട്ടാ ഡ്രൈവർമാർക്കും രോഗം കണ്ടെത്തിയിട്ടുണ്ട്​. പ്രാഥമികസമ്പർക്കം മാത്രമല്ല, വിദൂര സമ്പർക്കവും കോവിഡിന്​ കാരണമാകാമെന്നതിന്​ ​ അടിവരയിടുന്ന മൂന്ന്​ കേസുകൾ തലസ്ഥാനജില്ലയിലുണ്ട്​. സാധാരണ പ്രാഥമിക സമ്പർക്കക്കാരിൽ മാത്രമാണ്​ ജാഗ്രത പുലർത്തുന്നത്​. തലസ്ഥാനത്ത്​ ജ​ൂലൈയിൽ റിപ്പോർട്ട്​ ചെയ്​ത മൊത്തം കേസുകളു​മായി താരതമ്യം ചെയ്യു​േമ്പാൾ ഉറവിടമറിയാത്തവ 5.50 ശതമാനമാണ്. 3961 ആകെ കേസുകളിൽ 225 പേരാണ്​ വിദേശത്ത്​ നിന്നും ഇതരസംസ്​ഥാനങ്ങളിൽ നിന്നുമെത്തിയത്​. ഇതിൽ 4736 പേർക്കാണ്​ സമ്പർക്കപ്പകർച്ച സ്​ഥിരീകരിച്ചത്​. ശേഷിക്കുന്ന 218 പേരാണ്​ ഉറവിടമറിയാത്തവരായി ഉണ്ടായിരുന്നത്​. 35 ഡോക്​ടർമാർ, 35 നഴ്​സുമാർ തലസ്ഥാനത്ത്​ 35 ഡോക്​ടർമാർക്കും 35 നഴ്​സുമാർക്കുമടക്കം 134 ആരോഗ്യപ്രവർത്തകർക്കാണ്​ ജൂലൈയിൽ കോവിഡ്​ സ്​ഥിരീകരിച്ചത്​. മൂന്ന്​ പാരാമെഡിക്കൽ സ്​റ്റാഫുകളും മൂന്ന്​ ആശപ്രവർത്തകരും അഞ്ച്​ ഹെൽത്ത്​ ഇൻസ്​പെക്​ടർമാരും 12 ഒാഫിസ്​ ജീവനക്കാരും രോഗബാധിതരിൽ ഉൾപ്പെടുന്നു. ശേഷിക്കുന്ന എണ്ണം മറ്റ്​ വിഭാഗങ്ങളിലെ ജീവനക്കാരാണ്​. അഞ്ച്​ പേർക്ക്​ ലക്ഷണങ്ങളില്ലാതെയാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story