Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭർത്താവിനെ...

ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ മലയാളി യുവതിയുടെ വധശിക്ഷ ശരിവെച്ചു

text_fields
bookmark_border
ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ മലയാളി യുവതിയുടെ വധശിക്ഷ ശരിവെച്ചു
cancel

കൊല്ലങ്കോട്: യെമനിൽ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വാട്ടർടാങ്കി​ലൊളിപ്പിച്ച സംഭവത്തിൽ മലയാളി യുവതിയുടെ വധശിക്ഷ ശരിവെച്ചു. യെമനിൽ നഴ്സായ പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷയാണ് അപ്പീൽ കോടതി ശരിവെച്ചത്.

2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. യമൻ പൗരനായ ഭർത്താവ് തലാൽ അബ്​ദുമഹ്ദിയെയാണ് നിമിഷപ്രിയ കൊലപ്പെടുത്തിയത്. ഇവരെ 2018ൽ യെമൻ കോടതി വധശിക്ഷക്ക് വിധിച്ചു. ഇതിനെതിരെ ഇവർ അപ്പീൽ സമർപ്പിച്ചു. ഈ അപ്പീലാണ് കോടതി തള്ളിയത്. വധശിക്ഷ ഇളവ്​ ചെയ്യണമെന്നാവശ്യപ്പട്ട് നിമിഷപ്രിയയുടെ അമ്മ പ്രേമ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മുഖേന നിവേദനം നൽകിയെങ്കിലും വധശിക്ഷ ശരി വെക്കുകയായിരുന്നു.

നെന്മേനി എൽ.പി സ്കൂളിലും യോഗിനിമാതാ ഹൈസ്കൂളിലും പഠനം പൂർത്തിയാക്കിയ നിമിഷപ്രിയ കുറവിലങ്ങാട് സ്വകാര്യ നഴ്സിങ് സ്ഥാപനത്തിലും പിന്നീട് ബംഗളൂരുവിലും നഴ്സിങ് പഠനം പൂർത്തിയാക്കി. തൊടുപുഴ സ്വദേശി ടോമി തോമസിനെ 2012 ൽ വിവാഹം ചെയ്ത ശേഷം ഇരുവരും യമനിൽ പോയി. ടോമി സ്വകാര്യ സ്ഥാപനത്തിലും നിമിഷപ്രിയ ക്ലിനിക്കിലും ജോലി നേടി. തുടർന്നാണ്​ യമൻ പൗരനായ തലാൽ അബ്​ദുമഹ്ദിയുമായി കൂട്ടുചേർന്ന് സ്വന്തമായി ക്ലിനിക് തുടങ്ങിയത്.

ഇതിനിടെ ടോമി -നിമിഷപ്രിയ ദമ്പതികൾക്ക് ഒരു കുഞ്ഞ്​ ജനിച്ചു. ടോമി തോമസ് മകളുമായി നാട്ടിലെത്തി. ഇതിനിടെ തലാൽ അബ്​ദുമഹ്ദിയെ നിമിഷപ്രിയ വിവാഹം ചെയ്തു. ഇവർ തമ്മിൽ ക്ലിനിക്കുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക തർക്കങ്ങളും തുടർന്നുണ്ടായ നിയമനടപടികളുമാണ് കൊലപാതകത്തിൽ കലാശിച്ചത് .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story