Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2020 11:58 PM GMT Updated On
date_range 19 Aug 2020 11:58 PM GMTപമ്പ മണൽ: ചെന്നിത്തലയുടെ ഹരജിയിൽ പ്രാഥമികവാദം പൂർത്തിയായി
text_fieldsbookmark_border
തിരുവനന്തപുരം: പമ്പ ത്രിവേണിയിലെ മണലൂറ്റിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നൽകിയ ഹരജിയിൽ പ്രാഥമികവാദം പൂർത്തിയായി. അഴിമതി നിരോധന നിയമ പ്രകാരം വിജിലൻസിന് സ്വയം അന്വേഷണം നടത്താനുള്ള അധികാരമില്ലെന്ന് വിജിലൻസ് നിയമോപദേശകൻ കോടതിയെ അറിയിച്ചു. അനുവാദം നൽകേണ്ട സർക്കാർ പ്രതിപക്ഷനേതാവിൻെറ പരാതി തള്ളി. ഈ സാഹചര്യത്തിൽ വിജിലൻസിന് അന്വേഷണം നടത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ അന്വേഷണത്തിനാണ് ഹരജിയിൽ ആവശ്യപ്പെടുന്നതെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനെല്ലെന്നും രമേശ് ചെന്നിത്തലയുടെ അഭിഭാഷകൻ വാദിച്ചു. കേസ് ഈമാസം 26ന് കോടതി വീണ്ടും പരിഗണിക്കും. മുൻ ചീഫ് സെക്രട്ടറി ടോം ജോസ്, പത്തനംതിട്ട ജില്ല കലക്ടർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജിയാണ് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി പരിഗണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story