Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകിളിമാനൂരിൽ രാത്രി...

കിളിമാനൂരിൽ രാത്രി ഒമ്പതുവരെ കടകൾ തുറക്കാം

text_fields
bookmark_border
കിളിമാനൂർ: ; വൈകീട്ട് അഞ്ചിന്​ അടയ്​ക്കണമെന്ന് കിളിമാനൂരിൽ പൊലീസും പഞ്ചായത്തുകളും എടുത്ത തീരുമാനത്തിനെതിരെ വ്യാപാരികൾ പ്രതിഷേധിച്ചിരുന്നു. നിലവിൽ കോവിഡ് രോഗികളോ സമ്പർക്കമുള്ള രോഗികളോ ഉള്ള പ്രദേശമല്ല കിളിമാനൂർ. എന്നിട്ടും കഴിഞ്ഞ ഒരാഴ്ചയിലേറെയായി പഴയകുന്നു​േമ്മൽ, കിളിമാനൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന കിളിമാനൂർ ടൗണിൽ രാവിലെ മുതൽ ജനത്തിരക്കായിരുന്നു. ഇതിനെ നിയന്ത്രിക്കാൻ പൊലീസിനോ, പഞ്ചായത്തിനോ കഴിഞ്ഞിരുന്നില്ല. ഇതിനിടയിലായിരുന്നു രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെ കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പൊലീസും പഞ്ചായത്തിലെ ചില രാഷ്​ട്രീയ കക്ഷിക്കാരും ചേർന്ന് തീരുമാനമെടുത്തത്. പഴയകുന്നു​േമ്മൽ, കാരേറ്റ്, കിളിമാനൂർ അടക്കമുള്ള പ്രദേശങ്ങളിലെ കച്ചവടക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതു സംബന്ധിച്ച് 'മാധ്യമം' കഴിഞ്ഞ ദിവസം വാർത്തയും നൽകിയിരുന്നു. ഇതോടെയാണ് പഴയ കുന്നു​േമ്മൽ, കിളിമാനൂർ, പുളിമാത്ത് പഞ്ചായത്ത് അധികൃതർ ചേർന്ന് കമ്മിറ്റി കൂടി തങ്ങളുടെ ആവശ്യം ഉന്നയിച്ചത്. കിളിമാനൂർ പൊലീസ് സ്​റ്റേഷൻ പരിധിയിൽ വരുന്ന എല്ലാ വ്യാപാര സ്ഥാപനങ്ങളും 17 മുതൽ രാവിലെ ഏഴു മുതൽ രാത്രി ഒമ്പതു വരെ പ്രവർത്തിക്കാൻ അനുമതി നൽകിയതായി അറിയിക്കുന്നതായി സർവകക്ഷി യോഗത്തിൽ തീരുമാനമായി. സർവകക്ഷി യോഗത്തിലാണ് ഈ തീരുമാനം. കോവിഡ് മാനദണ്ഡ പ്രകാരമുള്ള സുരക്ഷാ മാർഗനിർദേശങ്ങൾ എല്ലാ സ്ഥാപനങ്ങളും കർശനമായി പാലിക്കുന്നെന്ന് ഉറപ്പുവരുത്തണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story