Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപഠനം ഒാൺലൈനിൽ;...

പഠനം ഒാൺലൈനിൽ; ​േജാലിയും കൂലിയുമില്ലാതെ ​െഗസ്​റ്റ്​ അധ്യാപകർ

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ്​ വ്യാപന​ത്തിൽ​ സ്​കൂളുകളും കോളജുകളും അടഞ്ഞുകിടന്നതോടെ ഉപജീവനം വഴിമുട്ടി ആയിരക്കണക്കിന്​ ​െഗസ്​റ്റ്​ അധ്യാപകർ. വിദ്യാഭ്യാസ സ്​ഥാപനങ്ങൾ തുറക്കാതെ ​െഗസ്​റ്റ്​ അധ്യാപകരെ നിയമിക്കേണ്ടതില്ലെന്ന്​ പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും തീരുമാനമെടുത്തതോടെയാണ്​ ഇവരുടെ വരുമാനമാർഗം അടഞ്ഞത്​. സ്​കൂൾ വിദ്യാർഥികൾക്ക്​ കൈറ്റ്​ വിക്​ടേഴ്​സ്​ ചാനൽ വഴി ഒാൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നുണ്ട്​. വിദ്യാർഥികൾക്ക്​ സംശയനിവാരണവും ആവശ്യമായ മാർഗനിർദേശവും ബന്ധപ്പെട്ട സ്​കൂളിലെ അധ്യാപകർ നൽകണം. പല സ്​കൂളുകളിലും ആവശ്യത്തിന്​ അധ്യാപകരില്ലാത്തതിനാൽ ​െഗസ്​റ്റ്​ അധ്യാപകരെ നിയോഗിച്ചാണ്​ അധ്യയനം നടത്തിയിരുന്നത്​. ​െഗസ്​റ്റ്​ അധ്യാപകരെ നിയമിക്കാൻ അനുമതിയില്ലാത്തതിനാൽ വിദ്യാർഥികളുടെ ഒാൺലൈൻ ക്ലാസി​ൻെറ തുടർപ്രവർത്തനങ്ങൾ ഫലപ്രദമായി നടക്കുന്നില്ല. മതിയായ അധ്യാപകരില്ലാത്തതാണ്​ സർക്കാർ സ്​കൂളുകളെ വലയ്​ക്കുന്നത്​. സംസ്​ഥാനത്തെ സർക്കാർ, എയ്​ഡഡ്​ കോളജുകളിൽ നാലായിരത്തോളം ​െഗസ്​റ്റ്​ അധ്യാപകരാണ്​ ജോലി ചെയ്​തിരുന്നത്​. കോളജുകൾ തുറക്കാത്ത സാഹചര്യത്തിൽ ​െഗസ്​റ്റ്​ അധ്യാപകരെ നിയമിച്ച്​ സാമ്പത്തിക ബാധ്യത വരുത്തേണ്ടതില്ലെന്ന നിലപാടിലാണ്​ ഉന്നത വിദ്യാഭ്യാസ വകുപ്പ്​. കഴിഞ്ഞ അധ്യയന വർഷത്തെ വേതനം വരെ അധ്യാപകർക്ക്​ നൽകിയിട്ടുമില്ല. പ്രതിമാസം 35,000 രൂപ വരെ ലഭിച്ചിരുന്ന അധ്യാപകരാണിപ്പോൾ ​ജോലിയും വേതനവുമില്ലാത്തവരായി മാറിയത്​. കോളജുകളിലെ ​െഗസ്​റ്റ്​ അധ്യാപകരിൽ ഒ​േട്ടറെപേർ ​നെറ്റ്​/ ജെ.ആർ.എഫ്​, എം.ഫിൽ, പിഎച്ച്​.ഡി യോഗ്യതയുള്ളവരാണ്​. ​22 വിഷയങ്ങളിൽ േകാളജ്​ അധ്യാപക നിയമനത്തിനായി കഴിഞ്ഞ ജനുവരിയിൽ പി.എസ്​.സി അപേക്ഷ ക്ഷണിച്ചിരുന്നു. പിന്നാലെ കോളജ്​ അധ്യാപകരുടെ ജോലി ഭാരം വർധിപ്പിച്ചും പി.ജി അധ്യാപനത്തിനുള്ള വെയ്​റ്റേജ്​ എടുത്തുകളഞ്ഞും സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതോടെ സർക്കാർ കോളജുകളിൽ അധ്യാപകർ അധികമാകുന്ന അവസ്​ഥയാണ്​. ഇത്​ ​പി.എസ്​.സി വഴി നിയമനം കാത്തിരിക്കുന്നവർക്ക്​ തിരിച്ചടിയായി. കോളജുകളിൽ ഒാൺലൈൻ ക്ലാസ്​ നടത്തിപ്പിന്​ ​െഗസ്​റ്റ്​ അധ്യാപക നിയമനത്തിന്​ അനുമതിയുമില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story