Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകണ്ടെയ്​ന്‍മെൻറ്​...

കണ്ടെയ്​ന്‍മെൻറ്​ സോണുകള്‍ പ്രഖ്യാപിച്ചു

text_fields
bookmark_border
കണ്ടെയ്​ന്‍മൻെറ്​ സോണുകള്‍ പ്രഖ്യാപിച്ചു തിരുവനന്തപുരം: വെമ്പായം ഗ്രാമപഞ്ചായത്തിലെ കുറ്റിയാണി, അയിരൂപ്പാറ വാര്‍ഡുകളെ കണ്ടെയ്​ന്‍മൻെറ്​ സോണായി ജില്ല കലക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. അഴൂര്‍ ഗ്രാമപഞ്ചായത്തിലെ മാടന്‍വിള, കോളിച്ചിറ, അഴൂര്‍ എല്‍.പി.എസ്, കരവാരം ഗ്രാമപഞ്ചായത്തിലെ മുടിയോട്ടുകോണം (നെല്ലിക്കുന്ന് പ്രദേശം), തിരുപുറം ഗ്രാമപഞ്ചായത്തിലെ ഇരുവയ്‌ക്കോണം, കുമിളി, മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ പൂലന്തറ, ശാന്തിഗിരി, തീപ്പുകല്‍, ഇടവ ഗ്രാമപഞ്ചായത്തിലെ അംബേദ്കര്‍ (തോട്ടുമുഖം പ്രദേശം), മടവൂര്‍ ഗ്രാമപഞ്ചായത്തിലെ ടൗണ്‍ വാര്‍ഡ്, തിരുവനന്തപുരം കോര്‍പറേഷനു കീഴിലെ കുര്യാത്തി വാര്‍ഡ്, എം.എസ്.കെ നഗര്‍, ശിങ്കാരത്തോപ്പ് കോളനി, കാഞ്ഞിരംപാറ വി.കെ.പി നഗര്‍ കോളനി, വഞ്ചിയൂര്‍ അംബുജവിലാസം റോഡിലെ ലുക്ക്‌സ് ലെയിന്‍ എന്നീ പ്രദേശങ്ങളെയും കണ്ടെയ്​ന്‍മൻെറ്​ സോണായി പ്രഖ്യാപിച്ചു. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ കണ്ടെയ്​ന്‍മൻെറ്​ സോണുകളില്‍ പൊതു പരീക്ഷകള്‍ നടത്താന്‍ പാടില്ല. കണ്ടെയ്​ന്‍മൻെറ് സോണുകള്‍ പിന്‍വലിച്ചു തിരുവനന്തപുരം: ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പൂഴനാട്, വട്ടപ്പറമ്പ്, കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ പ്ലാവൂര്‍, ചന്ദ്രമംഗലം, ആമച്ചല്‍, തൂങ്ങാംപാറ, മുദാക്കല്‍ ഗ്രാമപഞ്ചായത്തിലെ പൗത്തി, പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ പഴമല, ആന്‍കോട്, പാല്‍കുളങ്ങര, തത്തിയൂര്‍, തൃപ്പലവൂര്‍, അരുവിക്കര, വടകര, അരുവിപ്പുറം, അയിരൂര്‍, തത്തമല, പുളിമാംകോട്, പെരുങ്കടവിള എന്നീ വാര്‍ഡുകളെ കണ്ടെയ്​ന്‍മൻെറ്​ സോണ്‍ പട്ടികയില്‍ നിന്ന്​ ഒഴിവാക്കിയതായി ജില്ല കലക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story