Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനാല്​ തൊഴിലാളികള്‍ക്ക്...

നാല്​ തൊഴിലാളികള്‍ക്ക് കോവിഡ്; താലൂക്ക് സപ്ലൈ ഗോഡൗണ്‍ പൂട്ടി

text_fields
bookmark_border
നേമം: നാല്​ തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുന്നംപാറ ശിവജിപുരത്തെ താലൂക്ക് ഗോഡൗണ്‍ പൂട്ടി. ഗോഡൗണിലെ മച്ചേല്‍ സ്വദേശിയായ തൊഴിലാളിക്കാണ് ആദ്യം ബന്ധുവില്‍നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. വിവിധ തൊഴില്‍ സംഘടനകളില്‍ ഉള്‍പ്പെട്ട 56 കയറ്റിറക്ക് തൊഴിലാളികള്‍ ഗോഡൗണില്‍ രണ്ട് സെക്​ഷനുകളിലായി പണിയെടുക്കുന്നുണ്ട്. 56 തൊഴിലാളികളും ജീവനക്കാരും ഉള്‍പ്പെടെ 68 പേര്‍ ക്വാറൻറിനിലാണ്. ഈ ഗോഡൗണില്‍നിന്നാണ് താലൂക്കിലെ റേഷന്‍ കടകളില്‍ സാധനങ്ങള്‍ നല്‍കുന്നത്. മലയിന്‍കീഴ് പഞ്ചായത്തിലെ മച്ചേല്‍, അണപ്പാട്, കുന്നംപാറ, മണപ്പുറം വാര്‍ഡുകളിലുള്ളവരാണ്. ഇന്നലെ ടൗണിലും പരിസര പ്രദേശത്തും ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. 15 ജീവനക്കാരെയും 18 കയറ്റിറക്ക് തൊഴിലാളികളെയും സ്രവ പരിശോധനക്ക്​ എത്തുന്നതിന് ആരോഗ്യവകുപ്പ് അറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡ് സ്ഥിരീകരിക്കപ്പെട്ട തൊഴിലാളി ബന്ധുവി​ൻെറ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. അവിടെ എത്തിയ ബി.ജെ.പി നേതാക്കളായ മുക്കംപാലമൂട് ബിജു, മലയിന്‍കീഴ് രാധാകൃഷ്ണന്‍ എന്നിവരും നിരീക്ഷണത്തിലാണ്. ഗോഡൗണ്‍ പൂട്ടി നാലാം ദിവസമാണ് ശുചീകരണ പ്രവൃത്തി നടത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story