Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വര്‍ണക്കടത്തിന്...

സ്വര്‍ണക്കടത്തിന് അതിനൂതന വഴികള്‍

text_fields
bookmark_border
ശംഖുംമുഖം: കോടികളുടെ സ്വര്‍ണം വിമാനത്താവളങ്ങളില്‍ പിടിക്കപ്പെടുമ്പോഴും അതിനൂതന വഴികളിലൂടെ കേരളത്തിലേക്കുള്ള സ്വര്‍ണമൊഴുക്ക് നിര്‍ബാധം തുടരുകയാണ്. കഴിഞ്ഞദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍കസ്​റ്റംസ് പിടികൂടിയ ഒരു കിലോ സ്വര്‍ണവും തന്ത്രപരമായി കസ്​റ്റംസിനെ കബളിപ്പിച്ച് കടത്താന്‍ കൊണ്ടുവന്നതായിരുന്നു. സ്വര്‍ണം ആദ്യം സില്‍വര്‍ രൂപത്തിൽ ട്രോളി ബാഗി​ൻെറ ബീഡിങ്ങാക്കിയാണ് കൊണ്ടുവന്നത്. ഇത്തരം രീതികള്‍ കസ്​റ്റംസി​ൻെറ എക്സ്​റേ മെഷീനുകളില്‍ പതിയാറില്ല. ഇതിനുപുറമെ കോവിഡ് കാലത്തുപോലും തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം പൊടിരൂപത്തിലാക്കി പ്രോട്ടീന്‍ കുഴമ്പിനൊപ്പവും മെര്‍ക്കുറി ലായനിയില്‍ ലയിപ്പിച്ചും കടലാസ് രൂപത്തിലും ഗുളിക രൂപത്തിലും പീനട്ട് ബട്ടറിനൊപ്പം ചെറിയ കഷണങ്ങളായി മുറിച്ചിട്ടും ബ്രാന്‍ഡഡ് ഷര്‍ട്ടി​ൽ സ്വര്‍ണം പേസ്​റ്റ്​ രൂപത്തിലാക്കി തയ്പ്പിച്ചു​െവച്ചും കടത്തുന്നു. സ്വര്‍ണം മണ്ണ് രൂപത്തിലുള്ള മിശ്രിതമാക്കി പ്രത്യേക പൊതികളാക്കി സ്ത്രീകളുടെ ബ്രായ്ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതാണ് മാഫിയകളുടെ നൂതനവിദ്യ. സ്വര്‍ണം വിഴുങ്ങിയെത്തുന്ന സംഭവങ്ങളിലാണ് കസ്​റ്റംസ് ഏറ്റവും കൂടുതല്‍ കഷ്​ടപ്പെടേണ്ടിവരുന്നത്. സ്വര്‍ണം മിശ്രിതമാക്കി കൊണ്ടുവരുന്നത് വേര്‍തിരി​െച്ചടുക്കാന്‍ കസ്​റ്റംസിന് മണിക്കൂറുകള്‍ വേണ്ടിവരും. ഒരു കോടിയുടെ മൂല്യംവരുന്ന സ്വര്‍ണം കടത്തിയാലേ കോഫെപോസയില്‍ അകത്താക്കാന്‍ കഴിയൂ. ഇല്ലെങ്കിൽ, പിടികൂടിയാലും ജാമ്യം നേടി പുറത്തിറങ്ങാം. അടുത്തിടെ പിടിച്ച കേസുകളെല്ലാം ഇത്തരത്തിലുള്ളതാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story