Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവളർത്തുമത്സ്യങ്ങൾ...

വളർത്തുമത്സ്യങ്ങൾ മോഷണം പോയി

text_fields
bookmark_border
കല്ലമ്പലം: ഉപജീവനത്തിനായി മത്സ്യക്കൃഷി നടത്തിവന്ന യുവാവി​ൻെറ മത്സ്യക്കുളത്തിൽ നിന്ന് മത്സ്യങ്ങൾ മോഷണം പോയതായി പരാതി. നാവായിക്കുളം വെള്ളൂർകോണം ഷംനാദ് മൻസിലിൽ ഷംനാദ്​ ഇതുസംബന്ധിച്ച്​ കല്ലമ്പലം ​െപാലീസിൽ പരാതി നൽകി. ഗുണ്ടാ ആക്രമണം: ഡി.വൈ.എഫ്​.​െഎ പ്രവര്‍ത്തകര്‍ക്ക് പരിക്ക് കല്ലമ്പലം: ഡി.വൈ.എഫ്​.​െഎ പ്രവർത്തകർക്ക് നേ​െര ഗുണ്ടാ ആക്രമണം. നേതാക്കളായ ഹരിലാൽ, വിമൽ എന്നിവർക്ക് നേരെയാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് സംഭവം. ഞായറാഴ്ച രാത്രി നാവായിക്കുളം നൈനാംകോണം തോട്ടിന് സമീപം സാമൂഹികവിരുദ്ധരുടെ മദ്യപാനം ഹരിലാൽ ചോദ്യംചെയ്തിരുന്നു. ഇതിനെ തുർന്നുള്ള വൈരാ​ഗ്യമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് ഹരിലാൽ കല്ലമ്പലം ​െപാലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കമ്പിപ്പാര, കത്തി, കുറുവടി, വെട്ടുകത്തി എന്നിവയുമായി അക്രമം നടത്തിയ സംഘം ഹരിലാലി​ൻെറ പല്ലുകൾ അടിച്ചുകൊഴിച്ചു. കൈകാലുകൾ തല്ലിയൊടിച്ച സംഘം ഹരിലാലി​ൻെറ തലക്കും ​ഗുരുതര പരിക്കേൽപിച്ചു. തടയാനെത്തിയ വിമലിനെയും മർദിച്ചു. ഗുരുതര പരിക്കേറ്റ ഹരിലാലിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കല്ലമ്പലം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമികളെ എത്രയും വേ​ഗം അറസ്​റ്റ്​ ചെയ്ത് ജയിലിൽ അടക്കണമെന്ന് സി.പി.എം നാവായിക്കുളം ലോക്കൽകമ്മിറ്റി, ഡി.വൈ.എഫ്​.​െഎ നാവായിക്കുളം വില്ലേജ് കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. ചിത്രം IMG-20200813-WA0141 പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഹരിലാൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story