Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightട്രഷറി തട്ടിപ്പ്​:...

ട്രഷറി തട്ടിപ്പ്​: ബിജുലാലുമായി തെളിവെടുപ്പ്​ തുടങ്ങി

text_fields
bookmark_border
തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറിയില്‍നിന്ന്​ 2.73 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി എം.ആര്‍. ബിജുലാലുമായി അന്വേഷണസംഘം തെളിവെടുപ്പ് ആരംഭിച്ചു. ബിജുലാലി​ൻെറ ബാലരാമപുരത്തെ കുടുംബവീട്ടിലും ബന്ധുവീടുകളിലുമാണ് തെളിവെടുത്തത്. ബാലരാമപുരം പയറ്റുവിളയിലെ കുടുംബവീട് പുനര്‍നിര്‍മിക്കാന്‍ ട്രഷറിയില്‍നിന്ന് തട്ടിയെടുത്ത പണം ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍. ബാങ്ക് ഇടപാടുകളില്‍നിന്ന്​ ഇതിനുള്ള തെളിവ്​ ലഭിച്ചിട്ടുണ്ട്. ഉച്ചയോടെ കരമനയിലെ വാടകവീട്ടിലെത്തിച്ചു. വഞ്ചിയൂര്‍ ട്രഷറി, വിവിധ ബാങ്കുകള്‍ എന്നിവിടങ്ങളിലും തെളിവെടുപ്പിന് എത്തിക്കും. ഇയാള്‍ മുമ്പ് ജോലി ചെയ്തിരുന്ന കോട്ടയം, വയനാട് ട്രഷറികളിലും തെളിവെടുപ്പ് നടത്താൻ ഉ​േദ്ദശിക്കുന്നുണ്ടെന്നാണ്​ വിവരം. തെളിവെടുപ്പിന് വ്യാഴാഴ്​ചവരെ പൊലീസിന് കോടതി സാവകാശം അനുവദിച്ചിട്ടുണ്ട്. ട്രഷറി മുന്‍ ഓഫിസറുടെ യൂസര്‍ നെയിമും പാസ്‌വേഡും തട്ടിയെടുത്താണ് ഇയാള്‍ ക്രമക്കേട് നടത്തിയത്. 2.73 കോടി രൂപയാണ് അപഹരിച്ചത്. ഇതില്‍ 74 ലക്ഷം രൂപ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റി. ശേഷിക്കുന്ന തുക ബിജുലാലി​ൻെറ അക്കൗണ്ടില്‍നിന്ന്​​ കണ്ടെത്തി. തട്ടിയെടുത്ത 74 ലക്ഷം രൂപ ഉപയോഗിച്ച് ഭാര്യക്ക് സ്വർണവും സഹോദരിക്ക് സ്ഥലം വാങ്ങാന്‍ അഡ്വാൻസും നല്‍കിയതായി ബിജുലാല്‍ പൊലീസിനോട് പറഞ്ഞു. ബിജുലാലി​ൻെറ ഭാര്യ സിമിയും കേസില്‍ പ്രതിയാണ്. ഇവരെ നേരത്തേ ചോദ്യം ചെയ്​തിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story