Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസർക്കാറിന്​ തലവേദനായി...

സർക്കാറിന്​ തലവേദനായി ലൈഫ്​ മിഷൻ കമീഷനും

text_fields
bookmark_border
തിരുവനന്തപുരം: സ്വർണക്കടത്ത്​ കേസിൽ പ്രതിച്ഛായ മങ്ങിയ സർക്കാറിന്​ വെല്ലുവിളിയായി ലൈഫ്​ മിഷൻ കമീഷൻ ആരോപണവും. തൃശൂർ വടക്കാഞ്ചേരിയിൽ ലൈഫ്​ മിഷൻ ഭവനപദ്ധതി നടപ്പാക്കുന്ന റെഡ്​ക്രസൻറിൽനിന്ന്​ സ്വർണക്കടത്ത്​ കേസ്​ പ്രതി ഒരു കോടി കമീഷൻ പറ്റിയെന്ന മാധ്യമവാർത്തകൾ പ്രതിപക്ഷം ആയുധമാക്കുകയാണ്​. മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഒാഫിസിനെയും സ്വർണക്കടത്തിൽ ആരോപണകേന്ദ്രമാക്കിയ പ്രതിപക്ഷത്തിന്​ ഇത്​ വീണുകിട്ടിയ അവസരമായി. സ്വപ്​നയുടെ വെളിപ്പെടുത്തലിനെ എൻ.​െഎ.എയോ കസ്​റ്റംസോ ഇതുവരെ ശരിവെച്ചിട്ടില്ലെന്നതാണ്​ സർക്കാറി​ൻെറ പിടിവള്ളി. പ്രതിപക്ഷ ആരോപണം പൊയ്​വെടിയെന്ന്​ പറയുന്ന മുഖ്യമന്ത്രി, റെഡ്​ക്രസ​ൻറിൽനിന്ന്​ കൂടുതൽ വിവരം ലഭിക്ക​െട്ടയെന്ന നിലപാടിലാണ്​. റെഡ്​​ക്രസൻറുമായി സർക്കാറിന്​ ഒരു പണമിടപാടും ഇല്ലെന്നാണ്​ വിശദീകരണം. എങ്കിലും തനിക്ക്​ ലഭിച്ച ഒരു കോടി രൂപയുടെ കമീഷൻ ത​ൻെറ ചാർ​​േട്ടഡ്​ അക്കൗണ്ടൻറുമായി ചേർന്നുള്ള ലോക്കറിൽ സൂക്ഷിക്കണമെന്ന്​ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ആവശ്യപ്പെ​െട്ടന്ന്​ സ്വപ്​ന സുരേഷ്​ കസ്​റ്റംസിന്​ നൽകിയ മൊഴി ഉയർത്തിയുള്ള ആരോപണം പ്രതിരോധിക്കുക സർക്കാറിന്​ വെല്ലുവിളിയാകും. മുഖ്യമന്ത്രിയുടെ ഒാഫിസിലെ പ്രമുഖൻ ഇടപെട്ട മേഖലകളുടെ പുതിയ വിവരങ്ങൾ കണ്ടില്ലെന്ന്​ നടിക്കാൻ സി.പി.എമ്മിനും ആകില്ല. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്നയാൾ ആ തണലിൽ നടത്തിയ അധികാര ദുരുപയോഗം സർക്കാറിനെ സമ്മർദത്തിലാക്കാം. സ്വർണക്കടത്ത്​ കേസ്​ പ്രതിയുമായുള്ള ബന്ധം ശ്രദ്ധയിൽപെട്ടപ്പോൾ നടപടിയെടുത്തെന്ന്​ പറഞ്ഞ്​ ഉദ്യോഗസ്ഥനുമായുള്ള ബന്ധത്തെ കൈയൊഴിയുകയും പ്രയാസമാകും. ആരോപണം ശരിയെന്ന്​ തെളിഞ്ഞാൽ ത​ൻെറ ഒാഫിസി​ൻെറ മറവിൽ നടന്ന കൊള്ളരുതായ്​മകളെക്കുറിച്ച്​ മറുപടി പറയാനും മുഖ്യമന്ത്രി നിർബന്ധിതനാകും. സ്​പ്രിൻക്ലർ ഇടപാട്​ വിവാദമായപ്പോൾ കാര്യങ്ങൾ വിശദീകരിക്കേണ്ടവർ വിശദീകരിക്കുമെന്നാണ്​ മുഖ്യമന്ത്രി പറഞ്ഞത്​. പിന്നാലെ ത​ൻെറ വ്യക്തിപരമായ തീരുമാനത്തിലാണ്​ ഇടപാട്​ നടന്നതെന്ന്​ പരസ്യമായി പറഞ്ഞ്​ അന്ന്​ ​െഎ.ടി സെക്രട്ടറി കൂടിയായിരുന്ന എം. ശിവശങ്കർ രംഗത്തു​വന്നു. ഒരു ഉദ്യോഗസ്ഥന്​ മുഖ്യമന്ത്രി നൽകിയ അമിത അധികാരവും സ്വാതന്ത്ര്യവും എവിടെ കൊണ്ടുചെന്നെത്തിച്ചെന്നത്​ എൽ.ഡി.എഫിനെയും തിരിഞ്ഞു​കുത്തിയേക്കും. കെ.എസ്​. ശ്രീജിത്ത്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story