Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപുല്ലുവിള സംഭവത്തിൽ...

പുല്ലുവിള സംഭവത്തിൽ കർശന നടപടി ^കലക്​ടർ

text_fields
bookmark_border
പുല്ലുവിള സംഭവത്തിൽ കർശന നടപടി -കലക്​ടർ പൂവാർ: പുല്ലുവിളയിൽ ആരോഗ്യപ്രവർത്തകർക്കെതിരെ നടന്ന അക്രമത്തിൽ കർശന നടപടി സ്വീകരിക്കാൻ കലക്ടർ ഡോ. നവ്‌ജ്യോത് ഖോസ ജില്ല പൊലീസ് മേധാവിക്ക്​ നിർദേശം നൽകി. സംഭവത്തെ ശക്തമായി അപലപിച്ച കലക്ടർ അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും മനോവീര്യം തകർക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കത്തക്ക തരത്തിൽ നടപടി സ്വീകരിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. പുല്ലുവിള നിവാസികൾ ഉന്നയിക്കുന്ന ന്യായമായ കാര്യങ്ങൾ പരിഹരിക്കാൻ ജില്ല ഭരണകൂടം തയാറാണെന്ന്​ വ്യക്തമാക്കിയ കലക്ടർ സർക്കാർ നടപടികളോട്​ മേഖലയിലെ ജനങ്ങൾ പൂർണായി സഹകരിക്കുന്നുണ്ടെന്നും പറഞ്ഞു. പുല്ലുവിളയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക്​ പരിഹാരം കാണുന്നതിന്​ യോഗം വിളിക്കാൻ എ.ഡി.എമ്മിനെ ചുമതലപ്പെടുത്തിയതായും കലക്ടർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story