Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതിരുവനന്തപുരം...

തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് പ്രതിസന്ധികളേറെ

text_fields
bookmark_border
ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് പ്രതികൂല ഘടകങ്ങള്‍ നിരവധി. ഓള്‍സെയിൻറ്​​സ്​ മുതല്‍ വേളി വരെയുള്ള ഭാഗത്തെ ഉയരം കൂടിയ തെങ്ങിന്‍കൂട്ടവും മുട്ടത്തറ പൊന്നറ പാലത്തിലൂടെ കടന്നുപോകുന്ന വലിയ വാഹനങ്ങളും ടൈറ്റാനിയം ഫാക്ടറിയിലെ ഉയരം കൂടിയ ചിമ്മിനിയും റണ്‍വേയുടെ കാഴ്ച മറയ്​ക്കുന്നതിനൊപ്പം വിമാനങ്ങള്‍ക്ക് ഭീഷണിയായി പട്ടം പറത്തലും പക്ഷികളുടെ പറക്കലും. ഇത്തരം സംഭവങ്ങള്‍ കാരണം സുഗമമായി വിമാനങ്ങള്‍ ഇറക്കാന്‍ കഴിയി​െല്ലന്നുകാട്ടി ​െപെലറ്റുമാർ നേരത്തേ തന്നെ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് പരാതികള്‍ നല്‍കിയിരുന്നു. ഇത്തരം പരാതികളെ കുറിച്ച് ഡയറക്ടര്‍ ഓഫ് സിവില്‍ ഏവിയേഷ​ൻെറ സുരക്ഷവിഭാഗം നടത്തിയ ഓഡിറ്റില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുമുണ്ട്. ഇത്തരം സംഭവങ്ങള്‍ കാരണം വിമാനത്താവളത്തില്‍ നിലവിലുള്ള റണ്‍വേ മുഴുവനായി ഉപയോഗിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. നിലവില്‍ തിരുവനന്തപുരം വിമാനത്താളത്തിലെ റണ്‍വേയുടെ നീളം 3.398 കി.മീറ്ററാണ്. ഇതില്‍ ഓള്‍സെയിൻറ്​സ്​ ഭാഗത്തുള്ള റണ്‍വേയുടെ 200 മീറ്ററും മുട്ടത്തറ ഭാഗത്തുള്ള 450 മീറ്ററും ഇപ്പോഴും ഉപയോഗിക്കാന്‍ കഴിയുന്നി​െല്ലന്നാണ് പൈലറ്റുമാരുടെ പരാതി. ഓള്‍സെയിൻറ്​സ്​ മുതല്‍ വേളി വരെയുള്ള ഭാഗങ്ങളില്‍ മുറിച്ചുമാറ്റേണ്ട മരങ്ങളുടെ കണക്കെടുപ്പ്​ നടത്തിയെങ്കിലും തുടര്‍ നടപടികള്‍ ഫയലില്‍ ഉറങ്ങി. ടൈറ്റാനിയം ചിമ്മിനിയുടെ ഉയരം കുറയ്​ക്കുന്നത്​ സര്‍ക്കാര്‍ ഇനിയും ഗൗരവമായെടുത്തിട്ടില്ല. സിഗ്​നല്‍ കിട്ടിക്കഴിഞ്ഞാല്‍ മണിക്കൂറില്‍ 850 കി.മീറ്റര്‍ വേഗത്തില്‍ സെക്കൻഡുകള്‍ കൊണ്ടാണ് വിമാനങ്ങള്‍ റണ്‍വേയിലേക്കെത്തുന്നത്. ഉയര്‍ന്ന നിര്‍മിതികള്‍ കണ്ടാല്‍ പൈലറ്റിന് വിമാനം പെ​െട്ടന്ന് നിയന്ത്രിക്കാന്‍ കഴിയാതെ വരും. ഇത് കണക്കിലെടുത്ത് വിദേശ പൈലറ്റുകള്‍ സാഹസത്തിന് മുതിരാറില്ല. മുട്ടത്തറഭാഗത്തെ ലാന്‍ഡിങ് അപകടകരമാ​െണന്നാന്ന്​ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് നേരത്തേ തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഒരു മതില്‍ മാത്രം അകലെയുള്ള പാലത്തില്‍ വലിയൊരു വാഹനം നിര്‍ത്തിയിട്ടാല്‍ ഇ ഭാഗത്തെ ലാന്‍ഡിങ് അപകടകരമാ​െണന്ന് സുരക്ഷ പരിശോധനയില്‍ ക​െണ്ടത്തിയിരുന്നു. പക്ഷിയിടി കാരണം അപകടങ്ങള്‍ക്കുള്ള സാഹചര്യം കൂടുതലാ​െണന്ന് പൈലറ്റുമാര്‍ നിരവധി തവണ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. എം. റഫീഖ് M.Rafeeq Correspondent
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story