Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ 'ജനസാന്ത്വന പദ്ധതി' പെരുവഴിയിൽ

text_fields
bookmark_border
തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിലെത്തിയതിനു​ പിന്നാലെ ഏറെ കൊട്ടിഗ്​ഘോഷിച്ച്​ പ്രഖ്യാപിച്ച 'മുഖ്യമന്ത്രിയുടെ ജനസാന്ത്വന പദ്ധതി' പ്രഖ്യാപനത്തിൽ ഒതുങ്ങി. പദ്ധതി പ്രകാരം​ വിവിധ ആനുകൂല്യങ്ങൾക്ക്​​​ അപേക്ഷ സമർപ്പിച്ച്​ മൂന്നരലക്ഷത്തിലേറെ പേർ കാത്തിരിപ്പ്​ തുടങ്ങിയിട്ട്​ വർഷങ്ങളായെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. പദ്ധതിയുമായി ബന്ധ​െപ്പട്ട ഫയലുകളിൽ പോലും തീരുമാനമെടുത്തിട്ടില്ല. വിവിധ വകുപ്പുകളിലായി കെട്ടിക്കിടക്കുന്ന ഒന്നര ലക്ഷത്തോളം ഫയലുകളിൽ വേഗം തീർപ്പുണ്ടാക്കാൻ വിവിധ വകുപ്പു സെക്രട്ടറിമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചുകൂട്ടിയിട്ടും ഇക്കാര്യത്തിൽ മൗനം തുടരുകയാണ്​. പാര്‍ശ്വവത്​കൃത ജനവിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്​ 2016 ഒക്​ടോബർ 31നാണ്​ മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ട് രൂപവത്​കരിച്ചത്​. ഇതനുസരിച്ച്​ െപാതുജനോപകാര സ്​ഥാപനങ്ങളുടെ നിർമാണം, അറ്റകുറ്റപ്പണി എന്നിവക്ക്​ പരമാവധി മൂന്നരലക്ഷം രൂപ, വൃദ്ധജനങ്ങൾ, പുറംപോക്കിൽ താമസിക്കുന്നവർ എന്നിവരുടെ പുനരധിവാസത്തിന്​ പരമാവധി രണ്ടുലക്ഷം, സാമ്പത്തിക പ്രശ്​നങ്ങൾ കാരണം ജീവിതം വഴിമുട്ടിയവർക്ക്​ ഒരുലക്ഷം രൂപ വരെ, മറ്റ്​ സമാശ്വാസ ധനസഹായമായി 10,000 രൂപ എന്നിങ്ങനെ നൽകുമെന്നും​ പ്രഖ്യാപിച്ചിരുന്നു​. ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ മുഖ്യമന്ത്രി, ധനമന്ത്രി, ധനകാര്യ പ്രിന്‍സിപ്പൽ സെക്രട്ടറി എന്നിവരുടെ ഓഫിസുകളിലും വിവിധ ജില്ല കലക്​ടറേറ്റുകളിലുമാണ്​ സ്വീകരിച്ചത്. കഴിഞ്ഞവർഷം ഫെബ്രുവരി ആറിന്​ മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ അതുവരെ 3,48,650 അപേക്ഷ​ ലഭിച്ചതായി അറിയിച്ചിരുന്നു​. എന്നാല്‍, ഈ അപേക്ഷകളിൽ ഇന്നേവരെ ഒരു നടപടിയുമുണ്ടായില്ല. ഫയൽ മൂന്നര വർഷമായി വിവിധ സെക്​ഷനുകളിൽ മാറിമാറി സഞ്ചരിക്കുകയാണ്​. അതിനിടെ, ഇൗ പദ്ധതിയിലേക്ക്​ അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങൾ പുനഃക്രമീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന്​ പ്രഖ്യാപനം വന്നെങ്കിലും നടന്നില്ല. സർക്കാർ അധികാരമേറ്റതിനു​ പിന്നാലെ ഒരു മുന്നൊരുക്കവുമില്ലാതെയാണ്​ പദ്ധതി പ്രഖ്യാപിച്ചത്​. ഇത്രയേറെ അപേക്ഷ വരുമെന്നും പ്രതീക്ഷിച്ചില്ല. പ്രഖ്യാപിച്ചവിധം ആനുകൂല്യങ്ങൾ നൽകാൻ കോടികൾ വേണ്ടിവരും. ഖജനാവി​ൻെറ നിലവിലുള്ള സ്​ഥിതിയനുസരിച്ച്​ അതേറെ ക്ലേശകരവുമാണ്​. ജോൺ പി. തോമസ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story