Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനടവഴികളും അടച്ചു;...

നടവഴികളും അടച്ചു; വട്ടക്കരിക്കം നിവാസികള്‍ വലയുന്നു

text_fields
bookmark_border
നടവഴികളും അടച്ചു; വട്ടക്കരിക്കം നിവാസികള്‍ വലയുന്നു (ചിത്രം)കുളത്തൂപ്പുഴ: ഗ്രാമപഞ്ചായത്ത് കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചതോടെ എല്ലാ വഴികളും അടച്ച് പൊലീസ് യാത്രാനിയന്ത്രണം ശക്​തമാക്കി. സാംനഗര്‍ വാര്‍ഡിലേക്കുള്ള പ്രവേശനം തടയുന്നതി​ൻെറ ഭാഗമായി പച്ചയില്‍ക്കട-സാംനഗര്‍ റോഡ്​ അടച്ചത്​ വട്ടക്കരിക്കം പ്രദേശത്തേക്കുള്ള വഴിയും അടയുന്ന വിധത്തിലായിരുന്നു. പാത അടക്കാനായി പൊലീസെത്തിയപ്പോള്‍ തന്നെ പ്രദേശവാസികള്‍ ആശങ്ക അറിയിച്ചിരുന്നു. നിലവില്‍ പ്രദേശവാസികള്‍ക്ക് കുളത്തൂപ്പുഴ ടൗണുമായോ ആശുപത്രിയുമായോ ബന്ധപ്പെടണമെങ്കില്‍ നാല്​ കിലോമീറ്ററോളം ചുറ്റി കോവിഡ് ബാധിത പ്രദേശങ്ങളിലൂടെ കടന്നുവേണം യാത്ര ചെയ്യേണ്ടത്. അത്യാവശ്യമുണ്ടായാല്‍ തുറന്നുനല്‍കാമെന്ന് പൊലീസ് ഉറപ്പുനല്‍കിയാണ് മടങ്ങിയത്. പ്രദേശവാസികള്‍ വലിയേലാ വയല്‍ വരമ്പുവഴി കാല്‍നടയായി അഞ്ചല്‍-കുളത്തൂപ്പുഴ പാതയിലെത്തിയാണ് കഴിഞ്ഞദിവസങ്ങളില്‍ കുളത്തൂപ്പുഴ ടൗണുമായി ബന്ധപ്പെട്ടിരുന്നത്​. കഴിഞ്ഞദിവസം കാടും പടലും മരക്കൊമ്പുകളും ഉപയോഗിച്ച് ഈ വഴിയും അടച്ചതോടെ കാല്‍നടയായി പോലും പുറത്തേക്ക് പോകാനാവാത്ത അവസ്ഥയിലായി‍. പഞ്ചായത്ത് അധികൃതരുമായി സംസാരി​െച്ചങ്കിലും നടപടികളുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. സംസ്​ഥാന അതിർത്തിയിലെ പാൽ ചെക്പോസ്​റ്റ്​ തുറന്നു*ലോക്ഡൗണിനെ തുടർന്ന് മാർച്ചിലാണ് ക്ഷീരവകുപ്പി​ൻെറ പാൽ പരിശോധന കേന്ദ്രം അടച്ചത്(ചിത്രം)പുനലൂർ: തമിഴ്നാട്ടിൽനിന്ന് പാലും മറ്റ് പാൽ ഉൽപന്നങ്ങളും കേരളത്തിലേക്ക് കൊണ്ടുവരുന്നത്​ ​പരിശോധിക്കാനുള്ള ആര്യങ്കാവിലെ പാൽ ചെക്പോസ്​റ്റ്​ തുറന്നു. ലോക്ഡൗണിനെ തുടർന്ന് കഴിഞ്ഞ മാർച്ചിലാണ് ക്ഷീരവകുപ്പിൻറ പാൽ പരിശോധനകേന്ദ്രം അടച്ചത്. പരിശോധനയില്ലാതെ വൻതോതിൽ പാൽ ഉൽപന്നങ്ങൾ കേരളത്തിലേക്ക്​ കൊണ്ടുവരുന്നതായി ആക്ഷേപം ഉയർന്നിരുന്നു. പരിശോധന കേന്ദ്രത്തിൽ ദൂരെനിന്നുള്ള ജീവനക്കാർക്ക് എത്താനുള്ള വാഹന സൗകര്യം ഇല്ലെന്ന് പറഞ്ഞ് കേന്ദ്രം തുറക്കാൻ അധികൃതർ തയാറായില്ല. ഓണം കണക്കിലെടുത്ത് ബുധനാഴ്​ച രാവിലെ മുതൽ പരിശോധന പുനരാരംഭിച്ചു. തമിഴ്നാട്ടിൽ നിന്നടക്കം തെക്കൻ കേരളത്തിലേക്ക് ദിവസവും മുപ്പത് ലോഡോളം പാൽ ആര്യങ്കാവ് വഴി എത്തിക്കുന്നുണ്ട്. തമിഴ്നാട്ടിൽനിന്ന്​ ഇവിടെ എത്തിക്കുന്ന പാൽ ഉൽപന്നങ്ങളുടെ ഗുണമേന്മയിൽ വ്യാപക പരാതി ഉയർന്നതിനാലാണ് രണ്ടുവർഷം മുമ്പ് ആദ്യം തെന്മലയിൽ ചെക്​​േപാസ്​റ്റ്​ തുടങ്ങിയത്​. കഴിഞ്ഞവർഷം ഇത്​ ആര്യങ്കാവിലേക്ക് മാറ്റിസ്ഥാപിക്കുകയായിരുന്നു. വെബ്സൈറ്റിന് വേഗംപോര; അപേക്ഷകള്‍ അയക്കാന്‍ കാലതാമസംകുളത്തൂപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ ഭവനരഹിതര്‍ക്കായി ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതിയിലേക്കുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനാവാതെ വലയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രാവിലെ മുതല്‍ റവന്യൂ വകുപ്പി‍ൻെറ ഇ-ഡിസ്ട്രിക്റ്റ് വെബ്സൈറ്റ് പണിമുടക്കുന്നതുമൂലം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിന്​ ഏറെനേരം കാത്തുനില്‍ക്കേണ്ടി വന്നിരുന്നു. തിരക്ക്​ വർധിച്ചതോടെ വെബ്സൈറ്റുകളുടെ സ്പീഡ് കുറയുന്നതാണ് കാരണമെന്ന് അക്ഷയ കേന്ദ്രങ്ങള്‍ പറയുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് കണ്ടെയ്​ൻമൻെറ്​ സോണുകളായ പ്രദേശങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കാനെത്തുന്നവരാണ് വലയുന്നത്. മണിക്കൂറുകള്‍ കാത്തുനിന്നാലും അപേക്ഷ സമര്‍പ്പിക്കാനാവാത്ത അവസ്ഥയില്‍ പലയിടത്തും അക്ഷയ കേന്ദ്രം ജീവനക്കാര്‍ രേഖകള്‍ വാങ്ങി വെക്കുകയാണ്. വെബ് സൈറ്റി​ൻെറ വേഗം കൂട്ടുന്നതിനായി സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story