Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആഷിഫിനും അവിനാഷിനും...

ആഷിഫിനും അവിനാഷിനും സമ്മാനം

text_fields
bookmark_border
ആഷിഫിനും അവിനാഷിനും സമ്മാനം (ചിത്രം)പത്തനാപുരം: കോവിഡ്​ പ്രതിരോധത്തില്‍ പങ്കാളികളായ ഇടത്തറ മുഹമ്മദൻസ് സര്‍ക്കാര്‍ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളായ ആഷിഫിനും അവിനാഷ് കൃഷ്ണക്കും അനുമോദനപത്രിക നല്‍കി. കോവിഡ് കാലത്ത് പത്തനാപുരം എക്സൈസ് റേഞ്ച് ഓഫിസിലേക്ക്​ ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ മെഷീന്‍ നിർമിച്ച് നൽകിയാണ് ഇരുവരും താരങ്ങളായത്. കഴിഞ്ഞദിവസം വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് എക്സൈസ് ഇൻസ്പെക്ടർ ബെന്നി ജോർജിന് യന്ത്രം കൈമാറിയത്. ഇടത്തറ സ്​കൂളിന് നേരത്തേ​ ഇവര്‍ ഉപകരണം നിർമിച്ചുനൽകിയിരുന്നു. ബുധനാഴ്ച രാവിലെ അസി.കമീഷണർ ബി. സുരേഷ് വിദ്യാർഥികളുടെ വീട്ടിലെത്തി പത്രിക കൈമാറി. സ്കൂൾ പ്രിൻസിപ്പൽ ജോസഫ് ജോർജ്, എൻ.എസ്​.എസ്​ പ്രോഗ്രാം കോഒാഡിനേറ്റർ ബാബുരാജ് എന്നിവരുടെ മേൽനോട്ടത്തിലാണ് യന്ത്രം നിർമിച്ചത്.സാമൂഹിക അകലമില്ല; രണ്ട്​ ബാങ്കുകൾക്ക് പിഴയിട്ടു ഓയൂർ: സാമൂഹിക അകലമില്ലാത്തതിനാൽ ഓയൂരിലെ രണ്ട്​ ബാങ്കുകൾക്കെതിരെ പൊലീസ് കേസെടുത്തു. ഓയൂർ ജങ്ഷനിലുള്ള ഫെഡറൽ ബാങ്ക്, കാനറ ബാങ്ക് എന്നിവക്ക്​ 2000 രൂപ വീതമാണ്​ പിഴയിട്ടത്​. ചൊവ്വാഴ്ച ബാങ്കുകൾക്ക് നോട്ടീസ് നൽകിയിരുന്നു. ബുധനാഴ്ചയും സാമൂഹിക അകലമില്ലാതെ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. തുടർന്നായിരുന്നു നടപടി. ബാങ്കിന്​ മുന്നിൽ പന്തലിട്ടശേഷം സാമൂഹിക അകലം പാലിച്ച് കസേരകൾ ഇടണമെന്നാണ് പൊലീസ് നിർദേശിച്ചത്. എന്നാൽ, ഇത്​ പാലിക്കാതെ വന്നാൽ ബാങ്ക്​ അടപ്പിക്കുന്നതരത്തിൽ നടപടി സ്വീകരിക്കേണ്ടിവരുമെന്ന് എസ്.ഐ ബാബുരാജ് പറഞ്ഞു. അക്ഷയകേന്ദ്രത്തിൽ തിരക്ക്; പൊലീസ് പൂട്ടിച്ചുഓയൂർ: ജനത്തിരക്ക് കാരണം അക്ഷയകേന്ദ്രം പൊലീസ് പൂട്ടിച്ചു. വെളിനല്ലൂർ പഞ്ചായത്തിൽ റെഡ് സോണിൽ ഉൾപ്പെടുന്ന ഓയൂർ ജങ്ഷനിലെ അക്ഷയകേന്ദ്രമാണ്​ ജനത്തിരക്ക് കാരണം ബുധനാഴ്​ച ഉച്ചക്ക് 12 ഓടെ അടപ്പിച്ചത്. പ്ലസ് വൺ, ഡിഗ്രി പ്രവേശനത്തിനായും ലൈഫ് മിഷൻ പദ്ധതിയുടെ അപേക്ഷകൾ നൽകുന്നതിനും മറ്റുമായി നിരവധി പേരാണ് എത്തിയിരുന്നത്. സ്​ഥാപനത്തിനുള്ളിൽ നിശ്ചിത അകലം പാലിച്ചിരുന്നെങ്കിലും പുറത്ത്​​ ജനം കൂട്ടംകൂടിയതിനെതുടർന്നാണ്​ നടപടി.വാഷിങ്​ മെഷീൻ നൽകി അഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്തി​ൻെറ ആഭിമുഖ്യത്തിൽ ഭാരതീപുരം ഓയിൽപാം എസ്​റ്റേറ്റിൽ പ്രവർത്തിക്കുന്ന കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിന് വാഷിങ്​ മെഷീൻ നൽകി. ഏരൂർ അഗ്രികൾച്ചറൽ ഇംപ്രൂവ്മൻെറ്​ സഹകരണസംഘം വാങ്ങിയ വാഷിങ്​ മെഷീൻ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുഷാ ഷിബുവിന് കൈമാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story