Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയൂസർ​ ​െഎ.ഡിയും...

യൂസർ​ ​െഎ.ഡിയും പാസ്​വേഡും രണ്ടു​ മാസമായിട്ടും മാറ്റിയില്ല; കെടുകാര്യസ്​ഥത വ്യക്തമാക്കി തട്ടിപ്പ്​

text_fields
bookmark_border
തിരുവനന്തപുരം: പണം ട്രാൻസ്​ഫർ ചെയ്യാൻ അധികാരമുള്ള ഉദ്യോഗസ്​ഥൻ വിരമിച്ച്​ രണ്ടു​മാസം കഴിഞ്ഞിട്ടും യൂസർ​ ​െഎ.ഡിയും പാസ്​വേഡും മാറ്റാതിരുന്ന നടപടി ട്രഷറി തട്ടിപ്പിൽ ദുരൂഹത വർധിപ്പിക്കുന്നു. സമാന തട്ടിപ്പുകൾ എവിടെയും സംഭവിക്കാം. സ​ാ​േങ്കതിക പിഴവിനപ്പുറം ട്രഷറി സംവിധാനത്തി​ൻെറ കെടുകാര്യസ്​ഥത കൂടിയാണ്​ തട്ടിപ്പ്​ വ്യക്തമാക്കുന്നത്​. ഒരു അക്കൗണ്ടിൽനിന്ന്​ മറ്റൊരു അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാനുൾപ്പെടെ അനുമതിയുള്ള യൂസർ ഐ.ഡിയും പാസ്​വേഡും സബ്​ട്രഷറി ഒാഫിസറുടേതാണ്​. ഇത്​ ഉപയോഗിച്ചാണ് മറ്റൊരു വ്യക്തി തട്ടിപ്പ് നടത്തിയത്​. ഈ ഓഫിസർ മേയ് മാസം 31ന് സർവിസിൽനിന്ന്​ വിരമിച്ച ദിവസം തന്നെ അദ്ദേഹം ഉപയോഗിച്ചിരുന്ന യൂസർ ഐ.ഡിയും പാസ്​വേഡും നീക്കം ചെയ്യണമായിരുന്നു. അതിന്​ സംവിധാനം മുൻകൂട്ടി ഒരുക്കിയില്ല. സ്​ഥലംമാറ്റം ഉണ്ടാകു​േമ്പാഴും സമാന സംവിധാനം വേണ്ടതാണ്​. രണ്ടുമാസം കഴിഞ്ഞ്​ തട്ടിപ്പ്​ കണ്ടെത്തിയപ്പോഴാണ്​ ട്രഷറി വകുപ്പ്​ ഇത്​ മനസ്സിലാക്കുന്നത്​. യൂസർ ​െഎ.ഡിയും പാസ്​വേഡും ഉപയോഗിച്ച്​ മറ്റ്​ ഉദ്യോഗസ്​ഥർ തട്ടിപ്പ്​ നടത്തിയ നിരവധി സംഭവങ്ങൾ ഇതിനകം ഉണ്ടായിട്ടുണ്ട്​. യൂസർ ​​െഎ.ഡിയും പാസ്​വേഡും​ ഇത്രയും നാൾ മാറ്റാതെ എങ്ങനെ നിലനിന്നു എന്നതും ആരും അത്​ കണ്ടെത്തിയില്ല എന്നതും അത്ഭുതകരമാണ്​. ജൂലൈ 27ന്​ സംഭവമുണ്ടായിട്ടും 30 നാണ്​ തട്ടിപ്പ്​ സംബന്ധിച്ച്​ പൊലീസിൽ പരാതി നൽകിയത്​. വൈകിയതി​ൻെറ​ കാരണം വിശദീകരിക്കാൻ ട്രഷറി അധികൃതർക്കായിട്ടില്ല. പ്രശ്​നം ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന ​ആക്ഷേപവും പ്രതിപക്ഷ കക്ഷികൾ ഉയർത്തുന്നുണ്ട്​. ഇടപാട്​ ഡിലീറ്റ്​ ചെയ്​തപ്പോൾ കലക്​ടറുടെ അക്കൗണ്ടിലെ പണം തിരികെ കിട്ടിയെന്നാണ്​ വിശദീകരണം. എന്നാൽ, രണ്ടു കോടി രൂപ ട്രഷറിയിൽനിന്ന്​ തന്നെ നഷ്​ടമായി. ഇത്​ ഏത്​ അക്കൗണ്ടുകളിൽനിന്ന്​ എന്നത്​ ഇനിയും കണ്ടെത്തേണ്ടതുണ്ട്​. കൂടുതൽ പേർക്കെതിരെ നടപടി വേണമെന്ന നിലയിലുള്ള റിപ്പോർട്ടാണ്​ ട്രഷറി ഡയറക്​ടർ ധനമന്ത്രിക്ക്​ നൽകിയിരിക്കുന്നത്​. സിസ്​റ്റം മാനേജ്മൻെറിനും വീഴ്​ച വന്നു. ട്രഷറി ഡയറക്​ടറുടെ റിപ്പോർട്ട്​ കൂടി പരിഗണിച്ചാണ്​ ബിജിലാലിനെ പിരിച്ചുവിടാൻ തീരുമാനിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story