Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅംഗത്തിന് കോവിഡ്;...

അംഗത്തിന് കോവിഡ്; മൺറോതുരുത്ത് പഞ്ചായത്ത് ഓഫിസ് അടച്ചു

text_fields
bookmark_border
അംഗത്തിന് കോവിഡ്; മൺറോതുരുത്ത് പഞ്ചായത്ത് ഓഫിസ് അടച്ചു * പഞ്ചായത്ത് പ്രദേശത്ത് ആദ്യ കോവിഡ് കേസ്മൺറോതുരുത്ത്: പഞ്ചായത്തംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ മൺറോതുരുത്ത് പഞ്ചായത്തോഫിസ്​ അടച്ചു. പഞ്ചായത്തിൽ രണ്ടുപേർക്ക് നേര​േത്ത കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും അവർ പുറത്തുനിന്ന് വന്നവരായിരുന്നു. പഞ്ചായത്തിൽ തന്നെ താമസിക്കുന്ന ഒരാൾക്ക് രോഗം പിടിപെടുന്നത് ആദ്യമാണ്. ഉറവിടം വ്യക്തമല്ല. പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെ നാല് ജനപ്രതിനിധികൾ സ്വയം നിരീക്ഷണത്തിൽ പോയി. രോഗം സ്ഥിരീകരിച്ച പഞ്ചായത്തംഗത്തിന്​ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. കുണ്ടറയിൽ നിന്ന് ഫയർഫോഴ്സ്​ എത്തി ഓഫിസ്​ അണിമുക്തമാക്കി.കോവിഡ് സൻെറർ തുറന്നു(ചിത്രം)കിഴക്കേകല്ലട: ചിറ്റുമല സൻെറ് ജോസഫ് സ്​കൂളിൽ കോവിഡ് പ്രാഥമികപരിചരണകേന്ദ്രം തുറന്നു. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. 220 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ഹോമിയോ പ്രതിരോധ മരുന്ന്കുണ്ടറ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആശുപത്രിമുക്ക് യൂനിറ്റി​ൻെറ ആഭിമുഖ്യത്തിൽ ഹോമിയോ ഇമ്യൂണോ ബൂസ്​റ്റർ മരുന്ന് നൽകി. 300 കുടുംബങ്ങൾക്കായി 900 യൂനിറ്റ് മരുന്ന് നൽകി. യൂനിറ്റ് പ്രസിഡൻറ് ഷിബു മാത്യു വർഗീസ്​ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സാജൻ പിള്ള അധ്യക്ഷത വഹിച്ചു.ഹെൽപ് ഡെസ്​ക്കുണ്ടറ: പ്ലസ്​ വൺ ഓൺലൈൻ രജിസ്​േട്രഷന് രക്ഷിതാക്കളെ സഹായിക്കുന്നതിനായി കെ.എസ്​.ടി.എ കുണ്ടറ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെൽപ് ഡെസ്​ക് ആരംഭിച്ചു. ഇളമ്പള്ളൂർ കെ.ജി.വി.ഗവ.യു.പി.സ്​കൂളിലാണ് ഡെസ്​ക് തുറന്നത്. ജില്ല കമ്മിറ്റി അംഗം വി.കെ. ആദർശ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജിജു മാത്യു അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story