Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക്ഷേത്രങ്ങളിൽ മോഷണം

ക്ഷേത്രങ്ങളിൽ മോഷണം

text_fields
bookmark_border
ക്ഷേത്രങ്ങളിൽ മോഷണം പെരുമ്പുഴ: പുനുക്കന്നൂർ ചിറയടി മഹാദേവർ ക്ഷേത്രത്തിലും തൊട്ടടുത്ത ചെറുകര ദുർഗാദേവീ ക്ഷേത്രത്തിലും മോഷണം. മഹാദേവ ക്ഷേത്രത്തിനുള്ളിലെ വഞ്ചി മോഷ്​ടാക്കൾ കൊണ്ടുപോയി. ക്ഷേത്രത്തിൽ കയറിയ വഴിതന്നെ തിരികെ ഇറങ്ങി റോഡിലൂടെ വഞ്ചിയുമായി നടന്നുപോകുന്ന ദൃശ്യം സി.സി ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. മോഷ്​ടാവ് മാസ്​ക്കും തൊപ്പിയും ധരിച്ചിട്ടുണ്ട്. വഞ്ചിയിൽ പതിനായിരം രൂപയിൽ കൂടുതൽ ഉണ്ടാകുമെന്നും വിലപിടിപ്പുള്ള മറ്റൊന്നും നഷ്​ടമായില്ലെന്നും ക്ഷേത്ര സെക്രട്ടറി രാജിത്ത് പറഞ്ഞു.ചെറുകര ദുർഗദേവീ ക്ഷേത്രത്തിലെ ശ്രീകോവിൽ കുത്തിത്തുറന്ന് ദേവിക്ക്​ ചാർത്തുന്ന ആഭരണങ്ങളാണ്​ കവർന്നത്​. ഊട്ടുപുര കുത്തിത്തുറന്നെങ്കിലും മറ്റൊന്നും കൊണ്ടുപോയില്ലെന്ന്​ ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. കുണ്ടറ പൊലീസ് അന്വേഷണം തുടങ്ങി. പെരുന്നാൾ നമസ്​കാരമില്ലകുണ്ടറ: കേരളപുരം ഇളമ്പള്ളൂർ മുസ്​ലിം ജമാഅത്തുകളിൽ വെള്ളിയാഴ്ച ബലിപെരുന്നാൾ നമസ്​കാരവും ജുമുഅ നമസ്​കാരവും ഉണ്ടായിരിക്കുന്നതല്ല. രണ്ട് നമസ്​കാരങ്ങളും വീടുകളിൽ നിർവഹിക്കണം.മാസ്​ക്കും ബ്ലീച്ചിങ് പൗഡറും വിതരണം ചെറുമൂട്: നവധാര ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മാസ്​ക്കുകളും ബ്ലീച്ചിങ് പൗഡറും വിതരണം ചെയ്തു. ലൈബ്രറി പ്രസിഡൻറ് എസ്​. ജയപ്രകാശ്, സെക്രട്ടറി രാഹുൽ ആർ. ഉണ്ണിത്താൻ എന്നിവർ നേതൃത്വം നൽകിസന്നദ്ധപ്രവർത്തകർ രജിസ്​റ്റർ ചെയ്യണംകുണ്ടറ: പഞ്ചായത്ത് തെറ്റിക്കുന്ന് ഐ.എച്ച്.ആർ.ഡി കോളജിൽ ആരംഭിക്കുന്ന കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്ക് സന്നദ്ധപ്രവർത്തകർ രജിസ്​റ്റർ ചെയ്യണം. ഫോൺ: 9496041783, 9495753904, 7510266743.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story