Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗര്‍ഭിണികള്‍ക്കും...

ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമായി പോഷകതീരം പദ്ധതിക്ക് തുടക്കമായി

text_fields
bookmark_border
തിരുവനന്തപുരം: ജില്ലയിലെ ഹയര്‍സെക്കന്‍ഡറി നാഷനല്‍ സര്‍വിസ് സ്കീം ആവിഷ്കരിച്ച പോഷകതീരം പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമായി. തീരപ്രദേശത്തെ ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമുള്ള പോഷാകാഹാര പദ്ധതിയാണ് പോഷകതീരം. കൊല്ലംകോട് മുതല്‍ കാപ്പില്‍ വരെയുള്ള 4770 ഗുണഭോക്താക്കള്‍ക്ക് പദ്ധതിപ്രകാരമുള്ള പോഷകാഹാര കിറ്റുകളുടെ വിതരണം തിങ്കാഴ്ച ആരംഭിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ എം. വിന്‍സൻെറ്​ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹയര്‍സെക്കന്‍ഡറി ജോയൻറ്​ ഡയറക്ടര്‍ ടി.പി. പ്രകാശന്‍ പോഷകാഹാര കിറ്റുകള്‍ എം.എൽ.എക്ക്​ കൈമാറി. കോവിഡ് ബോധവത്കരണ ലഘുലേഖയുടെ പ്രകാശനം എന്‍.എസ്.എസ് പ്രോഗ്രാം കോഒാഡിനേറ്റര്‍ ഡോ. ജേക്കബ് ജോണ്‍ നിര്‍വഹിച്ചു. എന്‍.എസ്.എസ് ജില്ല കണ്‍വീനര്‍ ജോയ് ഓലത്താന്നി, പി.എ.സി അംഗങ്ങളായ ജെ. ഉണ്ണികൃഷ്ണന്‍, ശരത് എന്നിവര്‍ സംബന്ധിച്ചു.
Show Full Article
TAGS:
Next Story