Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2020 11:58 PM GMT Updated On
date_range 26 July 2020 11:58 PM GMTരാത്രിയിൽ യാത്ര നടത്തിയാലും പിടിവീഴും
text_fieldsbookmark_border
തിരുവനന്തപുരം: തീരപ്രദേശങ്ങൾ ഉൾപ്പെടെയുള്ള സിറ്റിയിലെ കെണ്ടയ്ൻമൻെറ് സോണുകളിൽ രാത്രിയാത്ര നടത്തുന്ന വാഹനങ്ങളെ പിടികൂടുന്നതിന് തിരുവനന്തപുരം സിറ്റി കൺട്രോൾ റൂമിൻെറ വാഹനങ്ങളെ നിയോഗിച്ചതായി സിറ്റി പൊലീസ് കമീഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു. ശനിയാഴ്ച രാത്രി മുപ്പതോളം വാഹനങ്ങൾ ഇത്തരത്തിൽ പിടിയിലായതായി പൊലീസ് അറിയിച്ചു. ഞായറാഴ്ച മാർഗനിർദേശങ്ങൾ പാലിക്കാതെ യാത്ര നടത്തിയ 28 വാഹനങ്ങൾക്കെതിരെയും മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 68 പേർക്കെതിരെയും സിറ്റിയിൽ നിയമനടപടി സ്വീകരിച്ചു. തിരുവനന്തപുരം റൂറലിൽ 201 കേസുകളിലായി 177 പേരെ അറസ്റ്റ് ചെയ്തു. മാസ്ക് ധരിക്കാതെ യാത്രചെയ്ത 304 പേർക്കെതിരെ കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story