Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലൈബ്രറി കൗൺസിലിൽ...

ലൈബ്രറി കൗൺസിലിൽ ഇഷ്​ടക്കാരെ 'സ്​ഥിരപ്പെടുത്തൽ മേള'; വൈകാതെ സ്​​േകാൾ കേരളയിലും

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന ലൈബ്രറി കൗൺസിലിൽ പിൻവാതിലിലൂടെ നിയമനം നൽകിയ 47 പേരെ മുൻകാലപ്രാബല്യത്തോടെ സ്ഥിരപ്പെടുത്തി സർക്കാർ ഉത്തരവ്​. ക്രമവിരുദ്ധമെന്ന്​ കണ്ട്​ കഴിഞ്ഞ യു.ഡി.എഫ്​ സർക്കാർ റദ്ദാക്കിയ പട്ടികയിൽ ഉൾപ്പെട്ടവരെയാണ്​ സ്ഥിരപ്പെടുത്തിയത്​. നിയമനങ്ങൾക്കെതിരെ കഴിഞ്ഞ സർക്കാർ ഡിവിഷൻ ബെഞ്ചിൽ ഫയൽ ചെയ്​ത റിട്ട്​ അപ്പീൽ പിൻവലിച്ചാണ്​ ഇവരെ സ്ഥിരപ്പെടുത്തിയത്​. ലൈബ്രറി കൗൺസിലിലെ നിയമനങ്ങൾ പി.എസ്​.സിക്ക്​ വിട്ടിരുന്നു. കഴിഞ്ഞ എൽ.ഡി.എഫ്​ സർക്കാറി​ൻെറ അവസാനകാലത്താണ്​ ലൈ​ബ്രറി കൗൺസിലിൽ ആദ്യം സ്ഥിരപ്പെടുത്തൽ ഉത്തരവിറക്കിയത്​. ഇതു​ പിന്നീട്​ വന്ന യു.ഡി.എഫ്​ സർക്കാർ റദ്ദാക്കി. ഇതിനെതിരെ ലൈബ്രറി കൗൺസിൽ അപ്പീൽ നൽകുകയും സ്​റ്റേ നേടുകയും ചെയ്​തിരുന്നു. നിയമനം നേടിയവർക്ക്​ അനുകൂലമായി പുറപ്പെടുവിച്ച വിധിക്കെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിരുന്നു. വീണ്ടും എൽ.ഡി.എഫ്​ സർക്കാർ വന്നതോടെയാണ്​ അപ്പീൽ പിൻവലിപ്പിച്ച്​ നിയമനം സ്ഥിരപ്പെടുത്താൻ ലൈബ്രറി കൗൺസിൽ ശ്രമം നടത്തിയത്​. നിയമനങ്ങൾ പി.എസ്​.സിക്ക്​ വിടാനുള്ള തീരുമാനത്തിനു​ മുമ്പുള്ള താൽക്കാലിക ജീവനക്കാർ എന്ന പേരിലാണ്​ ഇപ്പോൾ കൂട്ട സ്ഥിരപ്പെടുത്തൽ നടത്തിയത്​. 41 എൽ.ഡി ക്ലർക്കുമാരെയും ആറ്​ അറ്റൻഡർമാരെയും ആണ് സ്ഥിരപ്പെടുത്തുന്നത്. ഇതിൽ 26 പേരെ 2011 മുതൽ മുൻകാല പ്രാബല്യത്തോടെയും 21 പേരെ ഈ മാസം മുതലും സ്ഥിരം തസ്തികകളിൽ നിയമിക്കാനാണ് ഉത്തരവ്. 13 പേരെ കഴിഞ്ഞ വർഷംതന്നെ പ്രത്യേക ഉത്തരവിലൂടെ മുൻകാല പ്രാബല്യത്തിൽ സ്ഥിരപ്പെടുത്തിയിരുന്നു. കുടിശ്ശിക ഇനത്തിൽ ഇവർക്ക് എട്ടുകോടി രൂപയോളം നൽകേണ്ടതായി വരും. ഈ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതോടെ കൗൺസിലിന് പ്രതിവർഷം രണ്ടുകോടിയോളം രൂപ അധികച്ചെലവ് വരും. സിപി.എം നേതാക്കളുടെ ശിപാർശകളിലാണ്​ ഇവരെല്ലാം ജോലിയിൽ പ്രവേശിച്ചതെന്നാണ്​ ആരോപണം. വിദ്യാഭ്യാസ മന്ത്രി ചെയർമാനായ സ്കോൾ കേരളയിൽ (ഓപൺ സ്കൂൾ ) സമാനരീതിയിൽ താൽക്കാലിക ജീവനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്​. എസ്​.എഫ്​.​െഎ മുൻ ജില്ല ഭാരവാഹി, ഡി.വൈ.എഫ്​.​െഎ സംസ്ഥാന നേതാവി​ൻെറ ബന്ധു അടക്കം 50ൽ അധികം പേരെയാണ്​​ ഇവിടെ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നത്​. ഗ്രാമീണ ഗ്രന്ഥശാലകൾക്ക് ലഭിച്ചുവന്ന വാർഷിക ഗ്രാൻറ്​ വെട്ടിക്കുറക്കുകയും ലൈബ്രേറിയൻമാർക്ക് നൽകിവരുന്ന തുച്ഛമായ അലവൻസിൽ വർധന നൽകാതിരിക്കുകയും ചെയ്ത സർക്കാർ കോടികൾ ചെലവിട്ട് ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിനു പിന്നിൽ വ്യക്തമായ അഴിമതിയുണ്ടെന്ന് ഗ്രന്ഥശാല സംരക്ഷണസമിതി ചെയർമാൻ. ആർ.എസ്​. ശശികുമാർ ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story