Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകടയ്ക്കൽ മേഖല...

കടയ്ക്കൽ മേഖല ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോണിൽ

text_fields
bookmark_border
blurb രോഗബാധിതരെ ആശുപത്രിയിലേക്ക് മാറ്റുന്നതിൽ കാലതാമസമുണ്ടാകു​െന്നന്ന്​ പരാതി കടയ്ക്കൽ: ഉറവിടം അറിയാത്തതും സമ്പർക്കത്തിലൂടെയുള്ളതുമായ കോവിഡ് രോഗികളുടെ വർധന മലയോരമേഖലയെ ആശങ്കയിലാക്കുന്നു. ചിതറയി​െലയും കുമ്മിളി​െലയും ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ ഇത്തരത്തിലുള്ള രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മേഖലയിലെ പഞ്ചായത്തുകളെല്ലാം ക്രിട്ടിക്കൽ കണ്ടെയ്​ൻമൻെറ് സോണിലേക്ക് മാറി. മേഖലയിൽ എട്ടുപേർക്കാണ് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. രോഗികൾ ഏറെയുള്ള ഇട്ടിവയിൽ നാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മേളയ്ക്കാട് നേര​േത്ത രോഗം സ്ഥിരീകരിച്ച മത്സ്യവ്യാപാരിയുടെ രണ്ട് കുടുംബാംഗങ്ങൾ, വയലായിലെ പൊതുപ്രവർത്തക‍ൻെറ ഭാര്യ, ത്രാങ്ങോട് സ്വദേശിയായ വിദ്യാർഥി എന്നിവർ ഇതിൽ​െപടുന്നു. കുമ്മിളിൽ രണ്ടുപേർക്കും കടയ്ക്കലിലും ചിതറയിലും ഓരോരുത്തർക്കുമാണ് രോഗം കണ്ടെത്തിയത്. മടത്തറ പ്രാഥമികാരോഗ്യകേന്ദ്രത്തിലും നിലമേലിലെ കോവിഡ് സൻെററിലുമായി ശനിയാഴ്ച നൂറോളം പേർക്ക് പരിശോധന നടത്തി. രോഗബാധിതരെ ആശുപത്രിയിലേക്ക് മാറ്റുന്നതിൽ കാലതാമസമുണ്ടാകുന്നുവെന്ന പരാതി വ്യാപകമാണ്. മേഖലയിലെ പഞ്ചായത്തുകൾ ക്രിട്ടിക്കൽ കണ്ടെയ്​ൻമൻെറ് സോണായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. അവശ്യവിഭാഗത്തിലുള്ള കടകളുടെ സമയം രാവിലെ എട്ടുമുതൽ ഉച്ചക്ക്​ ഒരു മണി വരെയാക്കി. രോഗികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇട്ടിവ പഞ്ചായത്തിൽ മുല്ലക്കര രത്നാകരൻ എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിനേശ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ......must...... പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്ക് കിടക്കകൾ നൽകി കടയ്ക്കൽ: കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഐരക്കുഴി മുസ്​ലിം ജമാഅത്ത് ഓഡിറ്റോറിയത്തിൽ തുടങ്ങുന്ന കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിലേക്ക് സഹായ പ്രവാഹം. വ്യക്തികളും സംഘടനകളും സഹായങ്ങളുമായെത്തി. കടയ്ക്കൽ പട്ടണത്തിലെ വ്യാപാരികളായ കെ.എം സ്​റ്റോർ ഉടമ അബ്​ദുല്ലയും ബിസ്മില്ലാ ജ്വല്ലറി ഉടമ സാലി മരയ്ക്കാരും ചേർന്ന് ഒരു ലക്ഷം രൂപ ​െചലവഴിച്ച് 125 കിടക്കകളും അനുബന്ധ സാധനങ്ങളും വാങ്ങി നൽകി. കിടക്കകൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ.എസ്. ബിജു ഏറ്റുവാങ്ങി. ചിതറ കെ.പി. കരുണാകരൻ ഫൗണ്ടേഷൻ കടയ്ക്കൽ, ചിതറ പഞ്ചായത്തുകളിലെ കോവിഡ്​ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലേക്ക് രണ്ട് വാഷിങ് മെഷീനുകൾ വാങ്ങി നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ പേരിൽ നിന്ന്​ സഹായ വാഗ്ദാനമുണ്ടെന്ന് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story