Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൂന്നാംമുറക്കാർ...

മൂന്നാംമുറക്കാർ പൊലീസിൽ വേണ്ട -മുഖ്യമന്ത്രി

text_fields
bookmark_border
തിരുവനന്തപുരം: മൂന്നാംമുറ അനുവദിക്കില്ലെന്നും അതിന്​ ശ്രമിക്കുന്നവർക്ക് പൊലീസിൽ സ്ഥാനമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികളോട്​ കർക്കശ നിലപാട്​ സ്വീകരിക്കുമ്പോൾ സാധാരണക്കാരോട്​ സൗഹൃദത്തോടെയായിരിക്കണം പൊലീസി​ൻെറ ഇടപെടലെന്ന്​ പരിശീലനം പൂർത്തിയാക്കിയ വനിതകളടക്കം 104 സബ് ഇൻസ്‌പെക്ടർമാരുടെ പാസിങ് ഔട്ട് പരേഡ് വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്​ത്​ അദ്ദേഹം പറഞ്ഞു. പ്രലോഭനങ്ങളും സമ്മർദങ്ങളും ചെറുക്കാൻ ദൃഢനിശ്ചയം ഉണ്ടാവണം. അങ്ങനെയായാൽ ഉദ്യോഗസ്ഥർക്കുപിന്നിൽ സർക്കാർ അതിശക്തമായി നിലയുറപ്പിക്കും. സ്വാധീനങ്ങൾക്കും സമ്മർദങ്ങൾക്കും കീഴടങ്ങി ന്യായത്തി​ൻെറ വഴിയിൽ നിന്ന് വ്യതിചലിക്കുന്നവരെ സർക്കാർ കൈയൊഴിയും. സർക്കാറിനെ സാധാരണക്കാർ തൊട്ടറിയുന്നത് പൊലീസി​ൻെറ പ്രവർത്തനത്തിലൂടെയാണ്. മടിയും ഭയവുമില്ലാതെ പൊലീസ് സ്​റ്റേഷനുകളിൽ കടന്നുചെല്ലാനും പരാതി ബോധിപ്പിക്കാനും ആർക്കും സാധിക്കണം. മികച്ച കാഡറ്റായി ​െതരഞ്ഞെടുക്കപ്പെട്ട എം. സരിതയെയും മറ്റ് അവാർഡ് ജേതാക്കളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, എ.ഡി.ജി.പി ഡോ. ബി. സന്ധ്യ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story