Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightട്രെയിലറ​ും പിക്-അപ്...

ട്രെയിലറ​ും പിക്-അപ് വാനും കൂട്ടിയിടിച്ച്​ നാലുപേർക്ക് പരിക്ക്

text_fields
bookmark_border
ട്രെയിലറ​ും പിക്-അപ് വാനും കൂട്ടിയിടിച്ച്​ നാലുപേർക്ക് പരിക്ക് (ചിത്രം)ചാത്തന്നൂർ: ദേശീയപാതയിൽ ട്രെയിലർ ലോറിയും പിക്-അപ് വാനും കൂട്ടിയിടിച്ച്​ നാലുപേർക്ക് പരിക്കേറ്റു. പിക്-അപ് വാൻ ഡ്രൈവർ ഇത്തിക്കര ദിനേശ് മന്ദിരത്തിൽ ദിനേശിനും (28) അന്തർസംസ്ഥാന തൊഴിലാളികളായ മൂന്ന് പേർക്കുമാണ് പരിക്കേറ്റത്. അപകടം നടന്നയുടൻ പൊലീസും നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിലാക്കി. പിക്​-അപ് വാൻ ഡ്രൈവറുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെ എട്ടോടെ ദേശിയപാതയിൽ ചാത്തന്നൂർ ജെ.എസ്.എം ജങ്ഷന് സമീപമാണ് അപകടം. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ട്രെയിലർ തിരുവനന്തപുരം ഭാഗത്ത് നിന്ന് വന്ന പിക്-അപ് വാനിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക്-അപ് വാൻ പൂർണമായും തകർന്നു. വാനി​ൻെറ പിറകിലാണ് അന്തർസംസ്ഥാനക്കാരായ നിർമാണ തൊഴിലാളികൾ നിന്നിരുന്നത്. ഇടിയുടെ ആഘാതത്തിൽ രണ്ട് പേർ വാഹനത്തിൽ നിന്നും തെറിച്ചുപോയി. പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളജ്​ ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. പൊലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു. പ്രാഥമിക ചികിത്സാകേന്ദ്രത്തിലേക്ക് സഹായം കരുനാഗപ്പള്ളി: പൂർവവിദ്യാർഥികൾ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ് സൻെററിലേക്ക് സഹായം നൽകി. ചെറിയഴീക്കൽ വി.എച്ച്.എസ്.ഇ യിലെ 2001- 2003 വർഷത്തെ 'സ്മൃതി വസന്തം' കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഫ്രിഡ്ജും കട്ടിലും ബഡും ബഡ് ഷീറ്റും മറ്റ് ഉപകരണങ്ങളും ഉൾ​െപ്പടെ നൽകിയത്. ആർ. രാമചന്ദ്രൻ എം.എൽ.എ ഏറ്റുവാങ്ങി. നഗരസഭ ചെയർപേഴ്സൺ ഇ. സീനത്ത്, കൗൺസിലർമാരായ പി. ശിവരാജൻ, എം. ശോഭന, ജെ. അസ്​ലം, ഷംസുദ്ദീൻ, മോഹൻദാസ്, ​െഡപ്യൂട്ടി തഹസിൽദാർ പത്മസാഗർ, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ, കെ.എസ്. ഷറഫുദ്ദീൻ മുസ്​ലിയാർ, സജീഷ്, മുഹമ്മദ് റാഫി, ശ്യാംകുമാർ, സുനീർ എന്നിവർ പങ്കെടുത്തു.കടൽകയറ്റം രൂക്ഷം; തീരവാസികൾ ആശങ്കയിൽ (ചിത്രം)ഇരവിപുരം: തീരപ്രദേശത്ത് കടൽകയറ്റം രൂക്ഷമായതോടെ ജനം ആശങ്കയിൽ. മയ്യനാട് മുക്കം ബീച്ച് കടലെടുത്തുകൊണ്ടിരിക്കുകയാണ്. കാക്കതോപ്പുമുതൽ പൊഴിക്കര വരെയുള്ള ഭാഗത്താണ് വലിയ തിരമാലകൾ കരയിലേക്ക് അടിച്ചുകയറുന്നത്. മുക്കം ഭാഗത്ത് മത്സ്യബന്ധന ഉപകരണങ്ങൾ തീരദേശ റോഡിന് സമീപത്തെ കുരിശ്ശടിക്ക് മുന്നിലേക്ക് കയറ്റി ​െവച്ചിരിക്കുകയാണ്. മുക്കം ബീച്ചിൽ അടിഞ്ഞുകൂടിക്കിടന്ന മണ്ണ് തിരയിൽപ്പെട്ട് കടലിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story