Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2020 11:59 PM GMT Updated On
date_range 22 July 2020 11:59 PM GMTഉന്നതതല സംഘം കാപ്പിൽ ചെക്പോസ്റ്റ് സന്ദർശിച്ചു
text_fieldsbookmark_border
വർക്കല: ഇൻസിഡൻറ് കമാൻഡർമാരായ യു.വി ജോസ്, ഹരികിഷോർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ജില്ല അതിർത്തിയായ കാപ്പിൽ ചെക്പോസ്റ്റ് സന്ദർശിച്ചു. വർക്കല തഹസിൽദാർ വിനോദ് രാജിനൊപ്പമാണ് കണ്ടെയ്ൻമെൻറ് സോൺ ഒന്നിലെ വിവിധയിടങ്ങൾ സന്ദർശിച്ചത്. ഇടവയിലെ ക്വാറൻറീൻ സൻെററായ ജവഹർ പബ്ലിക് സ്കൂൾ, വർക്കല പുത്തൻചന്തയിലെ സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിലും പരിശോധന നടത്തി. നെടുങ്കണ്ട എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂൾ ക്വാറൻറീൻ സൻെററാക്കി മാറ്റാനുള്ള ഒരുക്കങ്ങൾ സംഘം വിലയിരുത്തി. അഞ്ചുതെങ്ങിലെത്തിയ സംഘം സപ്ലൈകോയുടെ സഞ്ചരിക്കുന്ന വാഹനത്തിൻെറ വിതരണ രീതികൾ കാണുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു. ഫോട്ടോകാപ്ഷൻ 22 VKL 1 incident commanders visit jilla boarder@v.jpg ജില്ല അതിർത്തിയായ കാപ്പിൽ ചെക്പോസ്റ്റിൽ കണ്ടെയ്ൻമെൻറ് സോൺ ഒന്നിലെ ഇൻസിഡൻറ് കമാൻഡർമായ യു.വി. ജോസ് , ഹരികിഷോർ എന്നിവർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story