Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിയമനിർമാണം ഭൂമി...

നിയമനിർമാണം ഭൂമി കൈയേറ്റം നിയമവിധേയമാക്കാൻ -വെൽഫെയർ പാർട്ടി

text_fields
bookmark_border
തിരുവനന്തപുരം: വികസനാവശ്യത്തിന് ഭൂമി വിലകൊടുത്ത് ഏറ്റെടുക്കുന്നതിന്​ നിയമനിർമാണം നടത്താനുള്ള ഇടത് സർക്കാർ നീക്കം പ്ലാ​േൻറഷൻ മാഫിയയുടെ കൈയേറ്റം നിയമവിധേയമാക്കാനുള്ള ഗൂഢനീക്കമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ്​ ഹമീദ് വാണിയമ്പലം. ഹാരിസൺ അനധികൃതമായി ബിലിവേഴ്സ് ചർച്ചിന് മറിച്ചുവിറ്റ ചെറുവള്ളി എസ്​റ്റേറ്റ് വിലകൊടുത്ത് വാങ്ങാനാണ് സർക്കാർ നിയമനിർമാണത്തിലൂടെ ലക്ഷ്യമിടുന്നത്​. വികസനാവശ്യത്തിന് ഭൂമി ഏറ്റെടുക്കൽ നിയമമുണ്ടെന്നിരിക്കെ ഇത്തരം നീക്കം നിഗൂഢ ഇടപാടുകൾ നിയമവിധേയമാക്കാനാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിൻെറ നേതൃത്വത്തിൽ നടന്ന ഡീലുകളാണ് നീക്കങ്ങൾക്ക്​ പിന്നിൽ. റവന്യൂ വകുപ്പ് ഭരിക്കുന്ന സി.പി.ഐ ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കണം. ഇടതുസർക്കാർ കോർപറേറ്റ് തോട്ടം മാഫിയകൾക്ക് വിടുപണി ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story