Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2020 11:58 PM GMT Updated On
date_range 20 July 2020 11:58 PM GMTമടവൂരിൽ കിണറ്റിലകപ്പെട്ട ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
text_fieldsbookmark_border
കിളിമാനൂർ: മടവൂരിൽ യുവാവ് കാൽ വഴുതി കിണറ്റിൽവീണു. കൂട്ടുകാർ രക്ഷിക്കാനിറങ്ങിയെങ്കിലും പിന്നീട് തിരികെക്കയറി. ആറ്റിങ്ങൽ ഫയർ ഫോഴ്സ് എത്തി രക്ഷപ്പെടുത്തി. മടവൂർ കക്കോട്ട് ചരുവിളവീട്ടിൽ സനൽ (23) ആണ് ഏകദേശം 50 അടി താഴ്ചയും 15 അടിയോളം വെള്ളവുമുള്ള വീട്ടുമുറ്റത്തെ കിണറ്റിലകപ്പെട്ടത്. കൂട്ടുകാരായ ശ്രീജുവും ലിജിനും സനലിനെ രക്ഷപ്പെടുത്താൻ ഇറങ്ങിയെങ്കിലും സ്വരക്ഷാർഥം തിരിച്ചു കയറി. പിന്നീട് ആറ്റിങ്ങൽ അഗ്നിശമനസേന സ്ഥലത്തെത്തി സനലിനെ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. ആറ്റിങ്ങൽ ഫയർസ്റ്റേഷൻ സ്റ്റേഷൻ ഓഫിസർ ജി. മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ ഗ്രേഡ് മധുസൂദനൻ നായർ, സി.ആർ. ചന്ദ്രമോഹൻ, ഷിജാം, ബിനു, വിദ്യാരാജ്, പ്രമോദ്, അഖിലേശൻ, ശ്രീരാഗ്, അനിൽകുമാർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചിത്രം Kmr. Pho- 20-2 a മടവൂരിൽ കിണറ്റിലകപ്പെട്ട സനലിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story