Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2020 11:58 PM GMT Updated On
date_range 17 July 2020 11:58 PM GMTമത്സ്യത്തൊഴിലാളികൾക്ക് കട്ടമരങ്ങൾ കൈമാറി
text_fieldsbookmark_border
ഓച്ചിറ: ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്ക് ഫൈബർ കട്ടമരങ്ങൾ നൽകി. 11,34,000 രൂപ ചെലവിട്ട് വാങ്ങിയ കട്ടമരങ്ങൾ 42 പേർക്ക് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. മജീദ് കൈമാറി. വൈസ് പ്രസിഡൻറ് ശ്രീദേവി മോഹൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷെർളി ശ്രീകുമാർ, വി. സാഗർ, ഫിഷറീസ് ഓഫിസർ മേരിദാസൻ, ബി.ഡി.ഒ ആർ. അജയകുമാർ തുടങ്ങിയവർ സംസാരിച്ചു. പഠനമുറിക്കുള്ള െടലിവിഷൻ കൈമാറി (ചിത്രം) കരുനാഗപ്പള്ളി: കരുനാഗപ്പള്ളി മണ്ഡലത്തിൽ മിക്ക പ്രദേശങ്ങളിലും വിദ്യാർഥികൾ പഠന സൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും സർക്കാർ ഉടൻ സൗകര്യം ഒരുക്കണമെന്നും വെൽെഫയർ പാർട്ടി മണ്ഡലം പ്രസിഡൻറ് സജീർ കൊട്ടാരം ആവശ്യപ്പെട്ടു. കരുനാഗപ്പള്ളിയിൽ പഠനമുറിക്കുള്ള ടെലിവിഷൻ പാർട്ടി ജില്ല വൈസ് പ്രസിഡൻറ് അഡ്വ. സജീബ് മണ്ഡലം ഭാരവാഹികൾക്ക് കൈമാറി. മണ്ഡലം ഭാരവാഹികളായ, അബ്ദുൽസമദ് പുള്ളിയിൽ, അൻസർ കൊച്ചുവീട്, ബി.എം. സമീർ, നജീർ, അബ്ദുൽ ജലീൽ എന്നിവർ പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story