Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2020 11:58 PM GMT Updated On
date_range 16 July 2020 11:58 PM GMTഎം.ടി.എം തകർത്ത് പണം കവരാൻ ശ്രമം
text_fieldsbookmark_border
തിരുവനന്തപുരം: നഗരമധ്യത്തിൽ എം.ടി.എം പൊളിച്ച് പണം കവരാൻ ശ്രമം. വ്യാഴാഴ്ച പുലർച്ചെ 2.30ഓടെ ചാല ചൂരക്കാട്ട് പാളയം ബിവറേജ്സ് ഔട്ട്ലൈറ്റിന് സമീപമുള്ള കാനറ ബാങ്ക് എ.ടി.എമ്മിലായിരുന്നു മോഷണ ശ്രമം. ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് മെഷീൻ മുറിച്ച് മാറ്റി പണം കവരാനായിരുന്നു നീക്കം. കട്ടറിൽ നിന്നുള്ള തീപ്പൊരി സമീപത്തെ കെട്ടിടത്തിൽ ഉണ്ടായിരുന്നവരുടെ ശ്രദ്ധയിൽപെട്ടു. ഇവർ എത്തിയതോടെയാണ് ഇയാൾ കട്ടറും മറ്റ് സാധന സാമഗ്രികളും ഉപേക്ഷിച്ച് സ്കൂട്ടറിൽ രക്ഷപ്പെട്ടത്. ബാങ്ക് മനേജറുടെ പരാതിയിൽ ഫോർട്ട് െപാലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എ.ടി.എം മെഷീനിലെ കാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ മാത്രമാണ് പൊലീസിന് ലഭിച്ചത്. എ.ടിഎമ്മിനുള്ളിൽ കാമറ ഉണ്ടായിരുന്നില്ല. ലോക്ഡൗണായതിനാൽ സമീപപ്രദേശങ്ങളിലെ കടകളും പ്രവർത്തിക്കാത്തതിനാൽ ഇവിടങ്ങളിൽ നിന്നുള്ള കാമറ ദൃശ്യവും ലഭിക്കാത്തത് പൊലീസിനെ വലക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story