Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅറസ്​റ്റുണ്ടാകുമോ?...

അറസ്​റ്റുണ്ടാകുമോ? കസ്​റ്റംസ് ആസ്ഥാനത്തിന് മുന്നില്‍ ഉദ്വേഗഭരിതമായ മണിക്കൂറുകൾ

text_fields
bookmark_border
തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഐ.എ.എസ് ഉദ്യോഗസ്ഥനായ എം. ശിവശങ്കറെ ചോദ്യംചെയ്​ത്​ തുടങ്ങിയപ്പോൾ കസ്​റ്റംസ്​ ഓഫിസ് സ്ഥിതിചെയ്യുന്ന ജി.എസ്.ടി ഭവന് മുന്നിൽ ഉദ്വേഗവും ആകാംക്ഷയും നിറഞ്ഞ മണിക്കൂറുകളായിരുന്നു. മൊഴിയെടുക്കാനായാണ് ശിവശങ്കർ എത്തിയതെന്നാണ് കരുതിയത്​. ഓരോ മണിക്കൂർ കഴിയുംതോറും പലതരം അഭ്യൂഹങ്ങള​ുണ്ടായി. ഒരുഘട്ടത്തിൽ അറസ്​റ്റ്​ നടക്കുമെന്ന പ്രചാരണവും നടന്നു. വൈകുന്നേരം അഞ്ചിന് ആരംഭിച്ച ചോദ്യംചെയ്യൽ പുലർച്ച രണ്ടരക്ക് അവസാനിച്ചു. ശിവശങ്കറുമായി കസ്​റ്റംസ്​ വാഹനം പൂജപ്പുരയിലെ വീടെത്തുംവരെ ഈ ആകാംക്ഷ നിലനിന്നു. മാധ്യമങ്ങളും ജാഗ്രതയോടെ ഓഫിസിന് പുറത്ത് കാത്തുനിന്നു. ചോദ്യംചെയ്യല്‍ വേഗം പൂര്‍ത്തിയാകുമെന്ന്​ കരു​തിയെങ്കിലും മണിക്കൂറുകളോളം നീണ്ടു. പലപ്പോഴും മൊഴികളില്‍ വൈരുധ്യമുണ്ടെന്ന സൂചനകള്‍ പുറത്തുവന്നു. രാത്രി 12ന്​ ഏഴ​ുമണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ മാറ്റിനിര്‍ത്തി ആസ്ഥാനത്തി​ൻെറ ഗേറ്റടച്ചു. അറസ്​റ്റ​ും പ്രതിചേര്‍ക്കലും ബുധനാഴ്ചയാകുമെന്നും ശിവശങ്കറിനെ കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്നുമുള്ള പ്രചാരണവുമുണ്ടായി. പുലര്‍ച്ചെ 2.30ഓടെ ശിവശങ്കര്‍ പൂജപ്പുരയിലെ വീടി​ൻെറ പിന്‍വശത്തുകൂടി അകത്ത് പ്രവേശിക്കുകയും കസ്​റ്റംസ്​ സംഘം മടങ്ങുകയും ചെയ്തതോടെയാണ് സംശയങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story