Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുന്നത്തുകാല്‍...

കുന്നത്തുകാല്‍ അതിതീവ്ര ജാഗ്രതയിലേക്ക് പഞ്ചായത്തില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം വർധിക്കുന്നു;

text_fields
bookmark_border
വെള്ളറട: കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത്​ പ്രദേശത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം വർധിച്ച സാഹചര്യത്തില്‍ ആറ്​ വാര്‍ഡുകള്‍ തീവ്രജാഗ്രത പ്രദേശങ്ങളായി മാറ്റി. ആനാവൂര്‍, കോരണംകോട്, കോട്ടക്കല്‍, പാലിയോട്, അരുവിയോട്, കുറുവാട് വാര്‍ഡുകളാണ് തീവ്രജാഗ്രത വാര്‍ഡുകളായി മാറ്റിയത്. നാലുദിവസങ്ങള്‍ക്കുമുമ്പ് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ച 70കാരനായ കുറുവാട് സ്വദേശിയുടെ കുടുംബാംഗങ്ങളായ എട്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇയാളുമായി പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട നൂറ്റമ്പതോളം പേരെ ക്വാറൻറീന്‍ ചെയ്തു. ആലത്തൂരില്‍ കോവിഡ് സ്ഥിരീകരിച്ച ആശുപത്രി ജീവനക്കാരിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ വിവാഹചടങ്ങിനെത്തിയവരുള്‍പ്പെടെ 200 ഓളം പേരെ നിരീക്ഷണത്തിലാക്കി. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ, ഗ്രാമപഞ്ചായത്ത്​ പ്രസിഡൻറ്​ എച്ച്.എസ്. അരുണ്‍, ആരോഗ്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ മണവാരി ബിനുകുമാര്‍, ബ്ലോക്ക്​ പഞ്ചായത്തംഗം പാലിയോട് ശ്രീകണ്ഠന്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. വിജയദാസ്, മാരായമുട്ടം സബ് ഇന്‍സ്‌പെക്ടര്‍ എം.ആർ. മൃദുല്‍കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജാഗ്രാത പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.
Show Full Article
TAGS:
Next Story