Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightടെലിഫോൺ വിളി:...

ടെലിഫോൺ വിളി: ശിവശങ്കറിനെതിരെ അന്വേഷണം

text_fields
bookmark_border
- ചീഫ്​ സെക്രട്ടറി അധ്യക്ഷനായി സമിതി തിരുവനന്തപുരം: മുൻ ​െഎ.ടി സെക്രട്ടറി എം. ശിവശങ്കർ സ്വർണക്കടത്ത്​ കേസിലെ പ്രതികളുമായി ടെലിഫോണിൽ സംസാരിച്ചതിനെ കുറിച്ച്​ ചീഫ്​ സെക്രട്ടറി അധ്യക്ഷനായ സമിതി അന്വേഷിക്കും. സ്​പേസ്​ പാർക്കി​െല സ്വപ്​നയുടെ നിയമനത്തെ കുറിച്ച്​ അന്വേഷിക്കാൻ നേരത്തേ നിയോഗിച്ചതാണ്​ സമിതി. സ്വപ്​നയുടെയും സരിത്തി​ൻെറയും ഫോൺ രേഖകൾ പുറത്തുവരികയും ശിവശങ്കറുമായി നിരവധി തവണ സംസാരിച്ചതായി വ്യക്തമാകുകയും ചെയ്​ത സാഹചര്യത്തിലാണ്​ അക്കാര്യവും അന്വേഷിക്കാൻ തീരുമാനിച്ചത്​. ധനകാര്യ അഡീഷനൽ ചീഫ്​ സെക്രട്ടറിയും സംഘത്തിലുണ്ട്​. ശിവശങ്കറി​ൻെറ ഭാഗത്ത്​ വീഴ്​ചയുണ്ടെന്ന്​ കണ്ടെത്തിയാൽ നടപടിയെടുക്കുമെന്ന്​ മുഖ്യമ​ന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ശിവശങ്കറിനെ സസ്​പെൻഡ്​​ ചെയ്യാനായിട്ടില്ല. ​െടലിഫോൺ വിഷയം നിയതമായ രീതിയിലാണോ എന്ന്​ അന്വേഷിക്കണം. ഏതെങ്കിലും അടിസ്​ഥാനപരമായ പ്രശ്​നമുണ്ടായാൽ കാലതാമസമില്ലാതെ നടപടിയുണ്ടാകും. പരിശോധന റിപ്പോർട്ട്​ വര​െട്ട. ശിവശങ്കറെ വെള്ളപൂശാൻ ശ്രമിക്കുകയാണോയെന്ന ചോദ്യത്തിന്​ 'ചോദ്യം ചെയ്യ​ുേമ്പാൾ വസ്​തുതപരമായി എന്തെങ്കിലും വീഴ്​ച ഉണ്ടായിയെന്ന്​ കണ്ടാൽ സ്വാഭാവികമായും നിലപാടി​േലക്ക്​ വരു'മെന്ന്​ മുഖ്യമന്ത്രി മറുപടി പറഞ്ഞു. സംസാരിച്ച രേഖയിൽ അന്വേഷണം നടക്ക​െട്ട. ചീഫ്​ സെക്രട്ടറിയുടെ നേതൃത്വത്തി​െല സമിതിക്ക്​ ഇൻറലിജൻസ്​ റിപ്പോർട്ട്​ അടക്കം വാങ്ങാനാകും. റിപ്പോർട്ടിൽ തുടർനടപടി ആവശ്യമുണ്ടെങ്കിൽ സ്വീകരിക്കും. സ്വപ്​നയെ കുറിച്ച ഇൻറലിജൻസ്​ റി​​പ്പോർട്ട്​​ മുക്കിയെന്നത്​ സൃഷ്​ടിക്കപ്പെടുന്ന അനേകം കഥകളിൽ ഒന്ന്​ മാത്രമാണ്​​. കഥകളിൽ വസ്​തുതയുണ്ടെങ്കിൽ പുറത്തുകൊണ്ടുവരൂ. ഇങ്ങനെ റിപ്പോർട്ട്​ ത​ൻെറ ​ൈകയിൽ കിട്ടിയിട്ടില്ല. ഇത്തരം കാര്യങ്ങൾ അറിയിക്കാത്തതിലെ സ്​പെഷൽ ബ്രാഞ്ച്​ പരാജയം​ പരിശോധിക്കുമെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. സ്​പ്രിൻക്ലർ കാലത്ത്​ നടപടിയെടുക്കാത്തതു​ കൊണ്ടല്ലേ പ്രതിസന്ധിയെന്ന ചോദ്യത്തിന്​ അങ്ങനെ കാണാനാകി​െല്ലന്നായിരുന്നു മറുപടി. ഒരു പ്രശ്​നത്തി​ൻെറ ഭാഗമായി ചില പ്രശ്​നങ്ങൾ ഉണ്ടായി. അതി​ൻെറ ഭാഗമായി നിലപാട്​ എടുക്കാത്തതുകൊണ്ടാണിതെന്ന്​ പറഞ്ഞാൽ നിയമിച്ചതുകൊണ്ടാണെന്ന്​ പറഞ്ഞു കൂടേ. ഒരു കാലത്ത്​ നല്ല രീതിയിൽ പ്രവർത്തിക്കാൻ പറ്റിയ ആളായിരുന്നു. ഇങ്ങനെയൊരു വശമുണ്ടായി എന്ന്​ അന്ന്​ ആരും അറിയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story