Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരളത്തിലെ കോവിഡ്​...

കേരളത്തിലെ കോവിഡ്​ ബാധിതരിൽ കൂടുതലും യുവാക്കൾ

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്​ രോഗികളിൽ കൂടുതലും യുവാക്കൾ. 20നും 39നും മധ്യേ പ്രായമുള്ള 3489 പേർക്കാണ്​ കേരളത്തിൽ കോവിഡ്​ ബാധിച്ചത്​. ആരോഗ്യമുള്ളവരെ പൊതുവിൽ കോവിഡ് ഗുരുതരമായി ബാധിക്കില്ലെന്നാണ്​ നിഗമന​മെങ്കിലും മറിച്ചുള്ള അനുഭവങ്ങളു​ം സംസ്ഥാനത്തുണ്ട്​. കണ്ണൂരിൽ കോവിഡ്​ ബാധിച്ച്​ മരിച്ച എക്​സൈസ്​ ഉദ്യോഗസ്ഥ​നും ഇൗ സാഹചര്യങ്ങളിലേക്കുള്ള ചൂണ്ടുവിരലാണ്​. സംസ്ഥാനത്ത്​ സമ്പർക്കപ്പകർച്ചയിലൂടെ രോഗബാധിരാകുന്നവരിലും കൂടുതൽ യാവാക്കളാണ്​. യുവാക്കളിൽ ലക്ഷണങ്ങൾ പ്രകടമാകാതെയുള്ള നിശ്ശബ്​ദവ്യാപനവും നടക്കുന്നു​. അതേസ​മയം, രോഗമുക്തി നിരക്കിലും മുന്നിൽ 20 നും 39 നും മധ്യേ പ്രായമുള്ളവരാണ്​. കൂടുതൽ പേരിലും പൊതുവായി പ്രകടമാകുന്ന രോഗലക്ഷണം തൊണ്ടവേദനയാണ്​. പിന്നീടുള്ളത്​ പനിയും ചുമയും. 10 ശതമാനത്തിൽ താഴെ പേർക്ക്​ തലവേദനയും ശരീരവേദനയും രോഗലക്ഷണമായി കാണപ്പെടുന്നു​. 10 ശതമാനത്തോളം പേരുടെ രോഗലക്ഷണം ശരീരവേദനയും തലവേദനയുമായിരുന്നു. സംസ്ഥാനത്ത്​ കോവിഡ്​ ബാധിതരിൽ 71.9 ശതമാനവും പുരുഷന്മാരാണ്​. 21.4 ശതമാനം സ്​ത്രീകളും. അതേസമയം മൊത്തം രോഗികളിൽ 6.7 ശതമാനം പേരുടെ വിവരങ്ങൾ ലഭ്യമല്ല. 20 വയസ്സിനും 39 വയസ്സിനും മധ്യേ പ്രായമുള്ള 3489 പേരിൽ 745 പേർ സ്​ത്രീകളാണ്​. അതേസമയം 70 വയസ്സിന്​ മുകളിലുള്ള രോഗബാധിതരിൽ ഇരുവിഭാഗങ്ങളും ഒപ്പത്തിനൊപ്പമാണ്​. 70-79 പ്രായവിഭാഗത്തിൽ 25 സ്​ത്രീകളും 26 പുരുഷന്മാരുമാണ്​ രോഗബാധിതരായുള്ളത്​. 80-89 വിഭാഗത്തിൽ 11 സ്​ത്രീകളും 12 പുരുഷന്മാരും. രോഗബാധിതരുടെ പ്രായം തിരിച്ചുള്ള വിവരം പ്രായം സ്ത്രീ പുരുഷൻ വിവരം ലഭ്യമല്ലാത്തവർ ആകെ 10 ൽ താഴെ 147 156 19 322 10-19 129 194 06 329 20-29 450 1290 12 1755 30-39 295 1432 03 1734 40-49 240 1114 05 1360 50-59 196 701 04 907 60-69 75 254 01 331 70-79 25 26 01 52 80-89 11 12 01 24 90-100 0 1 0 1 പ്രായവിവരമറിയാത്തവർ 100 432 460 992 എം.ഷിബു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story