Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൈലക്കരയിൽ പുതിയ...

മൈലക്കരയിൽ പുതിയ അംഗൻവാടി മന്ദിരവും കോൺഫറൻസ് ഹാളും

text_fields
bookmark_border
തിരുവനന്തപുരം: കള്ളിക്കാട് ഗ്രാമപഞ്ചായത്തിനുകീഴിൽ മൈലക്കരയിൽ നിർമിച്ച അംഗൻവാടി മന്ദിരം, കോൺഫറൻസ് ഹാൾ, ചെരിഞ്ഞാംകോണം-നെല്ലിക്കാട് റോഡ് എന്നിവയുടെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ജനകീയാസൂത്രണ പദ്ധതി പ്രകാരം 23 ലക്ഷം രൂപ ചെലവഴിച്ചാണ് അംഗൻവാടി മന്ദിരത്തി​ൻെറയും കോൺഫറൻസ് ഹാളി​ൻെറയും നിർമാണം പൂർത്തിയാക്കിയത്. എം.എൽ.എയുടെ ആസ്​തിവികസന ഫണ്ടിൽ നിന്നും 30 ലക്ഷം ചെലവിട്ടാണ് ചെരിഞ്ഞാംകോണം-നെല്ലിക്കാട് റോഡ് നിർമിച്ചത്. പഞ്ചായത്ത് പ്രസിഡൻറ്​ ജെ.ആർ. അജിതയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡൻറ്​ എസ്. ശ്യാംലാൽ, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്​ട്രീയ കക്ഷി നേതാക്കൾ എന്നിവർ സംബന്ധിച്ചു. കൂടിക്കാഴ്ച മാറ്റി​െവച്ചു തിരുവനന്തപുരം: ജില്ലയിലെ വിവിധ കോടതികളിലെ അസിസ്​റ്റൻറ്​ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ താൽക്കാലിക നിയമനത്തിനായി കലക്ടറേറ്റിൽ 15ന് നടത്താൻ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ലോക്​ഡൗണി​ൻെറ പശ്ചാത്തലത്തിൽ മാറ്റി​െവച്ചതായി എ.ഡി.എം അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story