Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജനവിരുദ്ധ മെഗാ...

ജനവിരുദ്ധ മെഗാ പ്രോജക്​ടുകൾ നടപ്പാക്കാൻ ഇടതു സർക്കാറി​െൻറ ഗൂഢപദ്ധതി -വെൽഫെയർ പാർട്ടി

text_fields
bookmark_border
ജനവിരുദ്ധ മെഗാ പ്രോജക്​ടുകൾ നടപ്പാക്കാൻ ഇടതു സർക്കാറി​ൻെറ ഗൂഢപദ്ധതി -വെൽഫെയർ പാർട്ടി തിരുവനന്തപുരം: നിലവിലെ സാമൂഹിക നിയന്ത്രണങ്ങൾ മറയാക്കി ജനകീയ പ്രതിഷേധം ഉയരില്ലെന്നുറപ്പാക്കി വൻകിട പദ്ധതികൾ നടപ്പാക്കാൻ പിണറായി സർക്കാർ ഗൂഢനീക്കങ്ങൾ നടത്തുന്നതായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ്​ ഹമീദ് വാണിയമ്പലം. ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് നിർത്തിവെച്ച പുതുവൈപ്പ് ഐ.ഒ.സി പ്ലാൻറ് പദ്ധതി നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നു. പരിസ്ഥിതി ആഘാത പഠനം നടത്താതെയാണ് കെ. റെയിൽ പ്രോജക്ടുമായി സർക്കാർ മുന്നോട്ടുപോകുന്നത്. കടുത്ത പ്രതിഷേധത്തെ തുടർന്ന് നേരത്തേ പിന്മാറിയ ഖനന നീക്കങ്ങളാണ് ലോക്ഡൗൺ കാലത്ത് സർക്കാർ തിരിച്ചുകൊണ്ടുവരുന്നത്. കോവിഡ് കാലത്ത് ജനങ്ങൾ പ്രതിഷേധിക്കാതിരിക്കണമെങ്കിൽ ഇത്തരം ജനവിരുദ്ധ നടപടികൾ സർക്കാർ നിർത്തിവെക്കണമെന്ന്​ അദ്ദേഹം ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story