Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവിഡ് ആശങ്കക്കിടെ...

കോവിഡ് ആശങ്കക്കിടെ ഡോഗ് സ്ക്വാഡിൽ ക്ഷമതാപരിശോധന

text_fields
bookmark_border
കൊല്ലം: കോവിഡ് രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പൊലീസ് ഡോഗ് സ്ക്വാഡിൽ ആശങ്ക പരത്തി ക്ഷമതാപരിശോധന. സംസ്ഥാന, ദേശീയ മീറ്റുകൾക്ക് സ്ക്വാഡിനെ പ്രാപ്തമാക്കുകയെന്ന ലക്ഷ്യത്തിൽ ജില്ലതലത്തിലാണ്​ പരിശോധന നടത്തുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും എല്ലാ ജില്ലകളിലും ടെസ്​റ്റ്​ നടത്താൻ എ.ഡി.ജി.പി അനുവാദം നൽകി. തിരുവനന്തപുരത്തായിരുന്നു ആദ്യ ടെസ്​റ്റ്​ നടത്തേണ്ടിയിരുന്നത്. പൂന്തുറയിൽ കോവിഡ് വ്യാപനമുണ്ടായ പശ്ചാത്തലത്തൽ ഇത് റദ്ദാക്കി. എന്നാൽ, ഞായറാഴ്ച കൊല്ലത്ത് പരിശോധന നടന്നു. രാവിലെ ആരംഭിച്ച ക്ഷമതാപരിശോധന വൈകുന്നേരമാണ് അവസാനിച്ചത്. ഇതേ രീതിയിൽ എല്ലാ ജില്ലയിലും ടെസ്​റ്റ്​ നടത്താനാണ് തീരുമാനം. കോവിഡ് വ്യാപനത്തിൽ അതിജാഗ്രത നിലനിൽക്കുന്ന സാഹചര്യത്തിൽ ടെസ്​റ്റ്​ മാറ്റിവെക്കണമെന്നാണ് സേനയിലെ പൊതുഅഭിപ്രായം. നാലുപേരടങ്ങുന്ന സംഘമാണ് സംസ്ഥാനത്ത് എല്ലായിടത്തും ടെസ്​റ്റിന്​ പോകുന്നത്. തൃശൂർ എ.ആർ ബറ്റാലിയൻ ഓഫിസർ കമാൻഡൻറ് നേതൃത്വം നൽകുന്ന ടീമിൽ എറണാകുളം ജില്ലയിലെ രണ്ടും കണ്ണൂർ ജില്ലയിലെ ഒരു എ.എസ്.ഐയുമാണുള്ളത്. ഇവരെ കൂടാതെ രണ്ട്​ പൊലീസുകാരും ഡ്രൈവറും സഹായത്തിനുണ്ട്. എല്ലാ യൂനിറ്റിലേക്കും ഇതേ ടീം തന്നെയാണ് പോകേണ്ടത്. ടീം അംഗങ്ങൾക്ക്​ കോവിഡ് ടെസ്​റ്റ്​ നടത്തിയിട്ടില്ല. എന്തെങ്കിലും സംഭവിച്ചാൽ സംസ്ഥാനത്തെ മുഴുവൻ ഡോഗ് സ്ക്വാഡ് ടീമും ക്വാറൻറീനിൽ പോകേണ്ട സ്ഥിതിയാണ്. എ.ആർ ബറ്റാലിയൻ ഓഫിസർ കമാൻഡൻറിന്​ ഡോഗ് സ്ക്വാഡിനെ കുറിച്ച്​ മുൻപരിചയമില്ലെന്നും ആരോപണമുണ്ട്. ഡോഗ് സ്ക്വാഡിൽ ഇത്തരം ടെസ്​റ്റ്​ സാധാരണ തൃശൂർ പൊലീസ് അക്കാദമിയിലും തിരുവനന്തപുരത്തുമാണ് നടത്താറുള്ളത്. ഇപ്പോഴാണ് പുതിയ ബോർഡുണ്ടാക്കി എല്ലാ ജില്ലയിലും പരിശോധന നടത്താൻ തീരുമാനിച്ചത്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലകൾ തോറും നടത്തുന്ന ഇത്തരം പരിശോധനകൾ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story