Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​ആര്യനാട്ട്...

​ആര്യനാട്ട് ഒരാൾക്കുകൂടി കോവിഡ്

text_fields
bookmark_border
ആര്യനാട്: ആര്യനാട്ട് ഒരാൾക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കോട്ടയ്ക്കത്തെ 45കാരിക്കാണ് രോഗം. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്​ മാറ്റി. നിരവധിപേരുമായി അനുദിനം ബന്ധപ്പെടുന്ന വ്യക്തികൾക്കാണ് ആദ്യഘട്ടത്തിൽ രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സമ്പർക്കപ്പട്ടികയിലും സെക്കൻഡറി കോണ്ടാക്ട് ലിസ്​റ്റിലും നൂറുകണക്കിന് പേർ ഉൾപ്പെട്ടത്​ ആശങ്ക വർധിപ്പിക്കുന്നു. വെള്ളിയാഴ്​ച 228 പേരുടെ പരിശോധനയാണ് നടത്തിയത്. ഇതിലാണ് ഓരാളുടെ ഫലം പോസിറ്റിവായത്. സ്രവ പരിശോധ ക്യാമ്പ് സജ്ജമാക്കിയ ആര്യനാട് കമ്യൂണിറ്റി ഹെൽത്ത് സൻെററിലേക്ക് വെള്ളിയാഴ്​ച നിരവധിപേർ പരിശോധനക്ക്​ എത്തി. ഡോക്ടർ, രണ്ട് ആശാവർക്കർമാർ, ഒരു ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ആര്യനാട് ട്രാൻസ്‌പോർട്ട് ഡിപ്പോയിലെ സ്​റ്റേഷൻ മാസ്​റ്റർ, ബേക്കറി ഉടമ എന്നിവർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് 732 പേരെ പരിശോധിച്ചു. പരിശോധന ശനിയാഴ്​ചയും തുടരും. ആര്യനാട് കമ്യൂണിറ്റി ഹെൽത്ത് സൻെററിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും ഇവിടെത്തന്നെ പരിശോധന നടത്തുന്നതിൽ പ്രതിഷേധമുയരുന്നുണ്ട്​. ദിനംപ്രതി നൂറുകണക്കിന് ആളുകൾ എത്തുന്ന ആശുപത്രിയിൽ സാമൂഹികഅകലം പാലിക്കാൻ പോലും സംവിധാനമൊരുക്കിയിട്ടില്ല. ആശുപത്രികളും പൊലീസ് സ്​റ്റേഷനുകളും കവലകളും കേന്ദ്രീകരിച്ച് വിതുര ഫയർഫോഴ്സ് യൂനിറ്റി​ൻെറ നേതൃത്വത്തിൽ അണുനശീകരണം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story