Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതെരുവിലിറങ്ങിയവരോട്​...

തെരുവിലിറങ്ങിയവരോട്​ മന്ത്രി: 'ഇത്​ കൈവിട്ട കളി, ജനങ്ങളെ കൊലക്ക്​ കൊടുക്കരുത്​'

text_fields
bookmark_border
തിരുവനന്തപുരം: കോവിഡി​ൻെറ ഭാഗമായുള്ള സംരക്ഷണവിലക്കു​കളെല്ലാം ലംഘിച്ച്​ നിയ​​ന്ത്രണങ്ങൾ പാലിക്കാതെ ആളുകൾ ​ കൂട്ടമായി തെരുവിലിറങ്ങിയത്​ ആരുടെ പ്രേരണയായാലും, ഏത്​ ​​പ്രശ്​നത്തി​ൻെറ പേരിലായാലും അപകടകരമായ കാര്യമാ​െണന്ന്​ മന്ത്രി കെ.കെ. ശൈലജ. 'ഇത്​ കൈവിട്ട കളിയാണ്​. ജനങ്ങളെ കൊലക്ക്​ കൊടുക്കരുത്​. ഒരു നിയന്ത്രണവും പാലിക്കാതെ, മാസ്​ക്​പോലും ധരിക്കാതെ നിരവധിപേർ കൂട്ടംചേർന്നുള്ള ഇൗ പ്രതിഷേധം വൈറസ്​ പകർച്ചക്കും മരണത്തിനും കാരണമാകും. ദയവ്​ ചെയ്​ത്​ കേരളത്തെ വലിയ ഒരു ആപത്തിലേക്ക്​ വലിച്ചിഴക്കരുത്​. എ​​​​ത്ര സാഹസികമായാണ്​ പ്രത​ിരോധപ്രവർത്തനങ്ങൾ നടത്തുന്നതെന്ന ബോധം എല്ലാവർക്കും ഉണ്ടാകണം​. നേതാക്കൾ അണികളെ പറഞ്ഞ്​ മനസ്സിലാക്കണം. ഇത്​ തമാശക്കളിയല്ല'- മന്ത്രി വ്യക്തമാക്കി. ആൻറിജൻ ടെസ്​റ്റ്​ നടത്തുന്നതിനെതിരെ പൂന്തുറയിൽ ശരിയല്ലാത്ത പ്രചാരണം നടന്നു. പി.സി.ആർ ടെസ്​റ്റാണ്​ യഥാർഥമെന്നും ആൻറിജൻ ടെസ്​റ്റ്​ ശരിയല്ലെന്നുമുള്ള നിലക്കായിരുന്നു ​പ്രചാരണം. വ്യാജപ്രചാരണം നടത്തിയയാൾക്കെതിരെ നടപടിയുണ്ടാകും. ജീവനിൽ കൊതിയില്ലാത്തവർ ആരുമുണ്ടാകില്ല. എന്നാൽ, ജീവൻ രക്ഷിക്കാൻ വിധിക്കപ്പെട്ടവരാണ്​ ആരോഗ്യ​​പ്രവർത്തകർ. ഡോക്​ടറുടെ കാറിന്​ നേരെ അക്രമമുണ്ടായി. ഇതെല്ലാം ​േകൾക്കു​േമ്പാൾ ഭയമുണ്ടാകുന്നു.​ ആരോഗ്യ​പ്രവർത്തകരെ​ ആക്രമിച്ചാൽ പിന്നെ ആരാണ്​ പൊതുജനങ്ങളെ സംരക്ഷിക്കാനുണ്ടാവുക. പകർച്ചനിരക്ക്​ കുറവാണ്​ എന്ന്​ പറയുന്നത്​ തനിയെ വന്ന്​ ഭവിച്ചതല്ല. കക്ഷിരാഷ്​ട്രീയ ഭേദ​െമന്യേ എല്ലാവരുടെയും നീണ്ട നാളത്തെ കഠിനപ്രയത്​നത്തി​ൻെറ ഭാഗമാണ്​. അവസാനനിമിഷം അതുകൊണ്ടുപോയി കളയരുത്​. കൈവിട്ടു​േപായാൽ പിന്നെ പറഞ്ഞിട്ട്​ കാര്യമില്ല. പ്രതിഷേധങ്ങൾ നടത്താനുള്ള വ്യവസ്ഥാപിത മാർഗങ്ങളുണ്ട്​. അത്​ സ്വീകരിക്കണം. പൂന്തുറയിൽ ഉണ്ടായത്​ ​പോലെ ഇനി ആവർത്തിക്കരുത്​. അവി​ടത്തെ ജനങ്ങളെല്ലാം തെരുവിലിറങ്ങിയിട്ടില്ല. അവരെ തെറ്റിദ്ധരിപ്പിച്ച്​ തെരുവിൽ ഇറക്കാനാണ്​ ശ്രമിക്കുന്നത്​. അവരെ കുറ്റം പറയാനാവില്ല. അവർ സഹകരിക്കുന്നവരാണ്​. കോവിഡിന്​ മതവും ജാതിയുമൊന്നുമില്ല. കമ്യൂണിസ്​റ്റുകാരനെന്നോ കോൺഗ്രസുകാരനെന്നോ നോക്കിയിട്ടല്ല കോവിഡ്​ പിടിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story