Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 7:07 PM GMT Updated On
date_range 17 Aug 2022 7:07 PM GMTശ്രീകൃഷ്ണജയന്തി ഇന്ന്; അമ്പാടിയാകാൻ നാടൊരുങ്ങി
text_fieldsbookmark_border
തിരുവനന്തപുരം: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്കായി നാടും നഗരവും ഒരുങ്ങി. ജയന്തി ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഉറിയടി ബുധനാഴ്ച വൈകുന്നേരം നടന്നു. നാടും നഗരവും 'അമ്പാടി'യാക്കിയുള്ള ശോഭായാത്ര വ്യാഴാഴ്ച നടക്കും. ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ പ്രത്യേക അവതാരപൂജ നടക്കും. ശ്രാവണമാസത്തില്‍ കൃഷ്ണപക്ഷത്തിലെ അഷ്ടമിയും രോഹിണിയും ഒരുമിക്കുന്ന ദിവസമാണ് ശ്രീകൃഷ്ണജയന്തിയായി ആഘോഷിക്കുന്നത്. അവതാരപുരുഷനായ കൃഷ്ണന്റെ കഥകള്‍ ഭക്തര്‍ നെഞ്ചേറ്റുന്ന അവസരം കൂടിയാണ് ശ്രീകൃഷ്ണജയന്തി. കോവിഡ് കാരണം കഴിഞ്ഞ രണ്ടുവര്‍ഷം ശോഭായാത്ര ഉൾപ്പെടെ ആഘോഷങ്ങള്‍ ഒഴിവാക്കിയിരുന്നു. വീടുകളിലും പരിസരത്തുമായി നടന്ന ജയന്തി ആഘോഷത്തില്‍ ഓണ്‍ലൈനിലൂടെയാണ് പ്രഭാഷണവും കലാമത്സരങ്ങളും നടത്തിയത്. ഇക്കുറി പൂര്‍ണതോതിലാണ് ആഘോഷങ്ങൾ. തലസ്ഥാനത്തെ പ്രധാന ശോഭായാത്ര വ്യാഴാഴ്ച വൈകീട്ട് നാലിന് പാളയം ഗണപതിക്ഷേത്രത്തില്‍നിന്ന് കിഴക്കേകോട്ടയിലേക്ക് പുറപ്പെടും. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്. പ്രസന്നകുമാര്‍ ജയന്തിസന്ദേശം നല്‍കും. സംവിധായകന് രാജസേനന് പതാക കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story