Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്‌മൃതി സംഗമം

സ്‌മൃതി സംഗമം

text_fields
bookmark_border
പൂവച്ചൽ: കോൺഗ്രസ് പൂവച്ചൽ മണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യ സംഘടിപ്പിച്ചു. കെ.പി.സി.സി ട്രഷറർ അഡ്വ.വി. പ്രതാപചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സത്യദാസ് പൊന്നെടുത്തകുഴി അധ്യക്ഷതവഹിച്ചു. സിയാചിനിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തിൽ വീരമൃത്യു വരിച്ച നായിക് അഖിലിന്‍റെ സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചനയും, അനുസ്മരണവും നടത്തി. ഡി.സി.സി. സെക്രട്ടറി അഡ്വ. തേക്കട അനിൽ, കോൺഗ്രസ് വീരണകാവ് മണ്ഡലം പ്രസിഡൻറ് എസ്.വി. ഗോപകുമാർ, പി. രാജേന്ദ്രൻ, എ. സുകുമാരൻ നായർ, സി. വിജയൻ, ശ്രീക്കുട്ടി സതീഷ്, എ.എസ്. ഇർഷാദ്, അഡ്വ.ആർ. രാഘവലാൽ, ലിജു സാമുവൽ തുടങ്ങിയവർ സംസാരിച്ചു. സി.ഐ.ടി.യു ജില്ല സമ്മേളനം കാട്ടാക്കടയിൽ കാട്ടാക്കട: സി.ഐ.ടി.യു ജില്ല സമ്മേളനം സെപ്റ്റംബർ 25, 26 തീയതികളിൽ കാട്ടാക്കടയിൽ നടക്കും. സമ്മേളനത്തിനായി കാട്ടാക്കടയിൽ സംഘാടക സമിതി രൂപവത്​കരിച്ചു. യോഗം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ല പ്രസിഡൻറ് ആർ. രാമു അധ്യക്ഷതവഹിച്ചു. കെ.എസ്. സുനിൽകുമാർ, ടി. മധുസൂദനൻ, ഇ.ജി. മോഹനൻ, ജി. സ്റ്റീഫൻ എം.എൽ.എ, സി.പി.എം കാട്ടാക്കട ഏരിയ സെക്രട്ടറി കെ. ഗിരി, വിതുര ഏരിയ സെക്രട്ടറി എൻ. ഷൗക്കത്താലി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. അനിൽകുമാർ, ടി. സനൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ആനാവൂർ നാഗപ്പൻ മുഖ്യരക്ഷാധികാരിയും സി.ഐ.ടി.യു ജില്ല സെക്രട്ടറി വി. ജയൻബാബു ചെയർമാനും, എൻ. വിജയകുമാർ സെക്രട്ടറിയും, കെ. ഗിരി ട്രഷററുമായി കമ്മിറ്റി രൂപവത്​കരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story