Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസീറോ ബജറ്റ് കൃഷി...

സീറോ ബജറ്റ് കൃഷി രീതിയുമായി മടവൂർ എൽ.പി സ്കൂൾ

text_fields
bookmark_border
സീറോ ബജറ്റ് കൃഷി രീതിയുമായി മടവൂർ എൽ.പി സ്കൂൾ
cancel
കിളിമാനൂർ: കർഷക ദിനത്തിൽ 'സീറോ ബജറ്റ് കൃഷി' രീതിയുമായി മടവൂർ ഗവ. എൽ.പി സ്കൂളിൽ സജ്ജീകരിച്ച പച്ചക്കറി തോട്ടത്തിലാണ് സീറോ ബജറ്റ് കൃഷി രീതി പിന്തുടരാൻ സ്കൂളിലെ ഹരിതസേനാംഗങ്ങൾ തീരുമാനിച്ചത്. അമിതമായ രാസവള, കീടനാശിനി പ്രയോഗങ്ങൾ പരിസ്ഥിതിക്ക് കനത്തആഘാതങ്ങൾ ഏൽപ്പിക്കുന്നെന്ന തിരിച്ചറിവിൽനിന്നും ബദൽ കൃഷിരീതികളെ കുറിച്ചുള്ള അന്വേഷണങ്ങളാണ്, നാടൻപശുവിനെ അവലംബിച്ചിട്ടുള്ളതും സുഭാഷ് പലേക്കർ മുന്നോട്ടുവെച്ചതുമായ 'സീറോ ബജറ്റ്' എന്ന ആശയത്തിലേക്ക് ഹരിത സേനാംഗങ്ങളെ നയിച്ചത്. മുൻ കാലങ്ങളിൽ നമ്മുടെ ജീവിതത്തിന്റെ അനിവാര്യ ഘടകമായിരുന്നതും പിന്നീട് മാഞ്ഞുപോയതുമായ നാടൻ പശുക്കളെ അവലംബിച്ചാണ് ഇത്തരം കൃഷിരീതിയിൽ വളപ്ര യോഗം, കീടരോഗ നിയന്ത്രണം തുടങ്ങിയ കാര്യങ്ങളെല്ലാം നിർവഹിക്കുന്നത്. നാടൻ പശുക്കളെ വളർത്തുന്ന കർഷകരായ രക്ഷിതാക്കളുടെ പിന്തുണ കൂടി ലഭ്യ മായപ്പോൾ സീറോ ബജറ്റ് ഫാമിങ്​ യാഥാർഥ്യമാവുകയായിരുന്നു. മടവൂര്‍ പഞ്ചായത്തിൽനിന്നും മികച്ച വിദ്യാർഥി കർഷകനായി കൃഷിഭവൻ തെരഞ്ഞെടുത്ത സ്കൂൾ ഹരിതസേനാഗം കൂടിയായ എസ്. നിവേതിനെ ചടങ്ങിൽ അനുമോദിച്ചു. മികച്ച ജൈവ കർഷകൻ സജിത്ത് ആനകുന്നത്തെ പൊന്നാടയണിയിച്ച്​ ആദരിച്ചു. പി.ടി.എ പ്രസിഡൻറ് സന്തോഷ് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ബിജുകുമാർ ഉദ്ഘാടനം ചെയ്തു. മടവൂർ കൃഷി ഓഫിസർ ആശ ബി. നായർ, അസിസ്റ്റൻറ് ഡയറക്ടർ അനിൽകുമാർ ബി, ഹെഡ്മാസ്റ്റർ അശോകൻ എസ്, സ്റ്റാഫ് സെക്രട്ടറി റാഫി എ.എം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story