Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിഴിഞ്ഞം: രണ്ടാംദിനവും...

വിഴിഞ്ഞം: രണ്ടാംദിനവും ഉപരോധം പൂർണം

text_fields
bookmark_border
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി നിർമാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട്​ തീരദേശസമൂഹം ആരംഭിച്ച ഉപരോധ സമരം രണ്ടാംദിനവും ശക്തം. സമരക്കാരെ പ്രധാനകവാടത്തിന്​ മുന്നിൽ ബാരിക്കേഡ്​ വെച്ച്​ തടയാൻ പൊലീസ്​ ശ്രമിച്ചു. വടംകെട്ടി ബാരിക്കേഡുകൾ മാറ്റിയ സമരക്കാർ തികച്ചും സമാധാനപൂർവമായാണ്​ ഉപരോധം നടത്തിയത്​. നിർമാണ പ്രവർത്തനം രണ്ടാംദിനവും നിർത്തിവെച്ചു. സമരം തുടരുകയാണെങ്കിൽ ബിഷപ്​ ഹൗസിൽനിന്ന്​ താമസം മാറ്റി താനും സമരക്കാർക്കൊപ്പം ഇരിക്കുമെന്ന്​ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്​ ബിഷപ്​ ഡോ. തോമസ്​ ജെ. നെറ്റോ പറഞ്ഞു. മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപത അധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയസും തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ മാത്യൂസ്​ മാർ പോളികാർപസും സമരവേദിയിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ​ 22ന്​ ചേരുന്ന മന്ത്രിസഭ ഉപസമിതി വിഷയം ചർച്ചചെയ്യും. സമരക്കാരുമായി ചർച്ചക്ക്​ തയാറാണെന്ന്​ സർക്കാർ അറിയിച്ചെങ്കിലും ആലോചിച്ച്​ മറുപടി പറയാമെന്ന നിലപാടാണ്​ സമരത്തിന്​ നേതൃത്വം നൽകുന്ന ലത്തീൻ അതിരൂപത അറിയിച്ചത്​. അതേസമയം, ഡൽഹിയിൽ എത്തിയ മത്സ്യബന്ധന മന്ത്രി വി. അബ്​ദുറഹ്​മാൻ സമരക്കാർ ഉന്നയിക്കുന്ന വിവിധ വിഷയങ്ങൾ കേന്ദ്ര മത്സ്യബന്ധന മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ഇതിനായി അടുത്തദിവസംതന്നെ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്ന്​ കേന്ദ്രമന്ത്രി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story