Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊലീസ് അക്വാട്ടിക്...

പൊലീസ് അക്വാട്ടിക് ആൻഡ്​ ക്രോസ് കൺട്രി: കേരള പൊലീസും ബി.എസ്​.എഫും മുന്നിൽ

text_fields
bookmark_border
ആദ്യദിനം രണ്ട് റെക്കോഡുകൾ വെഞ്ഞാറമൂട്: പിരപ്പൻകോട് അന്താരാഷ്ട്ര നീന്തൽക്കുളത്തിൽ നടക്കുന്ന 71ാമത് ഓൾ ഇന്ത്യ പൊലീസ് അക്വാട്ടിക് ആൻഡ്​ ക്രോസ് കൺട്രി മത്സരത്തിന്‍റെ ആദ്യദിനത്തിൽ പുരുഷ വിഭാഗത്തിൽ കേരളവും വനിതകളിൽ ബി.എസ്.എഫും മുന്നിൽ. 30 പോയൻറ് നേടി പുരുഷവിഭാഗത്തിൽ കേരളം ഒന്നാമതും 26 പോയൻറുമായി ബി.എസ്​.എഫ്​ രണ്ടാമതും 11 പോയൻറുമായി സി.ആർ.പി.എഫ് മൂന്നാമതുമാണ്​. വനിത വിഭാഗത്തിൽ 36 പോയൻറ് നേടിയ ബി.എസ്​.എഫ്​ ഒന്നാമതും 22 പോയിൻറുമായി സി.ആർ.പി.എഫ് രണ്ടാമതും 15 പോയിൻറുമായി കേരളം മൂന്നാമതുമാണ്. ആദ്യദിനം രണ്ട് റെക്കോർഡുകളാണ് പിറന്നത്. രണ്ടും കേരളത്തിന്‍റെ സജൻ പ്രകാശിന്‍റെ പേരിലാണ്. 50 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിൽ തന്‍റെ റെക്കോഡ് തിരുത്തിയാണ് സജൻ താരമായത്. 200 മീറ്റർ വ്യക്തിഗത മെഡ്​ലെയിലും സജൻ റെക്കോഡ് നേടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story