Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅംഗൻവാടിയിലേത്...

അംഗൻവാടിയിലേത് ഭക്ഷ്യയോഗ്യമല്ലാത്ത ധാന്യം; ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണം

text_fields
bookmark_border
കൊട്ടാരക്കര: കല്ലുവാതുക്കൽ അംഗൻവാടിയിൽ നാല് കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയുണ്ടായ സംഭവത്തിൽ അരി ഭക്ഷ്യയോഗ്യമല്ലെന്ന് പരിശോധന ഫലം. ഭക്ഷ്യ സുരക്ഷ വകുപ്പ് തിരുവനന്തപുരത്തെ സർക്കാർ ലാബിൽ നടത്തിയ പരിശോധനയിലാണ് അരിയും ചെറുപയറും ഭക്ഷ്യയോഗ്യമല്ലെന്ന്​ കണ്ടെത്തിയത്. കൊട്ടാരക്കര സപ്ലൈകോ ഗോഡൗണിൽ നിന്നുള്ള അരിയാണ് കുട്ടികൾക്ക് നൽകിയത്. ഈ മാസം നാലിനാണ് കുട്ടികൾ ആഹാരം കഴിച്ച് ആശുപത്രിയിലായത്. തുടർന്ന്, കൊട്ടാരക്കര ഐ.സി.ഡി.എസ്​ സൂപ്പർവൈസർ പ്രഭ ഭക്ഷ്യവിഷബാധയേറ്റ കുട്ടികളുടെ വീടുകൾ സന്ദർശിച്ച് അധികൃതർക്ക് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന്, ചൈൽഡ് ഡെവലപ്​മെന്‍റ് പ്രോജക്ട് ഓഫിസർ ഇന്ദിര അംഗൻവാടി വർക്കറെയും ഹെൽപറെയും സസ്​പെൻഡ് ചെയ്തു. ഉദ്യോഗസ്ഥർക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. കുട്ടികൾക്ക് ലഭിച്ച അരി പഴകിയതാണെന്ന് ഹെൽപറും വർക്കറും അധികൃതരെ അറിയിച്ചിരുന്നു. നാലുമാസം മുമ്പ് കൊട്ടാരക്കര സപ്ലൈകോ ഗോഡൗണിൽ പഴകിയ അരിയും വിഷ പദാർഥവും കണ്ടെത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story