Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 12:05 AM GMT Updated On
date_range 13 Jun 2022 12:05 AM GMTപ്രവാചകനിന്ദക്കെതിരെ വിഴിഞ്ഞത്ത് പ്രതിഷേധമിരമ്പി
text_fieldsbookmark_border
വിഴിഞ്ഞം: പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിച്ച ബി.ജെ.പി നേതാക്കൾക്കെതിരെ വിഴിഞ്ഞത്ത് പ്രതിഷേധമിരമ്പി. വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത്, വിഴിഞ്ഞം സെൻട്രൽ മുസ്ലിം ജമാഅത്ത്, വിഴിഞ്ഞം വടക്കും ഭാഗം മുസ്ലിം ജമാഅത്ത് എന്നീ മഹല്ല് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. വിഴിഞ്ഞം മുഹ്യിദ്ദീൻ പള്ളിയിൽനിന്ന് ആരംഭിച്ച പ്രകടനത്തിന് ടൗൺഷിപ് മസ്ജിദ് ഇമാം അയ്യൂബ് ഖാൻ ഫാളിലി പ്രാർഥന നിർവഹിച്ചു. തെക്കുംഭാഗം മുസ്ലിം ജമാഅത്ത് പ്രസിഡൻറ് ഡോ. എച്ച്.എ. റഹ്മാൻ, സെക്രട്ടറി യു. സുധീർ, സെൻട്രൽ മുസ്ലിം ജമാഅത്ത് പ്രസിഡൻറ് അഷ്റഫ്, സെക്രട്ടറി നൗഷാദ്, ഇമാം അനസ് ഖാസിമി, വടക്കും ഭാഗം മുസ്ലിം ജമാഅത്ത് പ്രസിഡൻറ് അബ്ദുൽ റഹീം, സെക്രട്ടറി അബ്ദുൽ റഷീദ്, ഇമാം മുഹമ്മദ് ഖാലിദ് കൗസരി തുടങ്ങിയവർ നേതൃത്വം നൽകി. വലിയപറമ്പ്, ടൗൺഷിപ്, ആഴാകുളം, തിയറ്റർ ജങ്ഷൻ വഴി വിഴിഞ്ഞം ജങ്ഷനിൽ റാലി സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സംഗമം എം. വിൻസൻെറ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ നിസാമുദ്ദീൻ, പനിയടിമ തുടങ്ങിയവർ സംബന്ധിച്ചു. തെക്കും ഭാഗം മുസ്ലിം ജമാഅത്ത് പ്രസിഡൻറ് ഡോ.എച്ച്.എ. റഹ്മാൻ സ്വാഗതവും സെൻട്രൽ മുസ്ലിം ജമാഅത്ത് സെക്രട്ടറി നൗഷാദ് നന്ദിയും പറഞ്ഞു. ഫോട്ടോ: 1. പ്രവാചകനിന്ദക്കെതിരെ വിഴിഞ്ഞത്ത് നടന്ന പ്രതിഷേധ റാലി 2. ജങ്ഷനിൽ നടന്ന പ്രതിഷേധ സംഗമം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story