Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightVadanappallychevron_rightകുഞ്ഞാലിക്കയുടെ...

കുഞ്ഞാലിക്കയുടെ ജീരകക്കഞ്ഞി രുചിപ്പെരുമക്ക്​ മൂന്നര പതിറ്റാണ്ട്

text_fields
bookmark_border
kunjali
cancel
camera_alt

കു​ഞ്ഞാ​ലി​ക്കു​ട്ടി പാചകവേളയിൽ

Listen to this Article

വാ​ടാ​ന​പ്പ​ള്ളി: നോ​മ്പു​തു​റ വി​ഭ​വ​ങ്ങ​ളി​ൽ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ ജീ​ര​ക​ക്ക​ഞ്ഞി​യു​ടെ രു​ചി​പ്പെ​രു​മ​ക്ക് മൂ​ന്ന​ര പ​തി​റ്റാ​ണ്ടി​ന്‍റെ നി​റ​വ്. വാ​ടാ​ന​പ്പ​ള്ളി സെ​ൻ​ട്ര​ൽ ജു​മ മ​സ്ജി​ദി​ൽ റ​മ​ദാ​ൻ മാ​സ​ത്തി​ൽ നോ​മ്പു​തു​റ​യു​ടെ പ്ര​ധാ​ന വി​ഭ​വ​ങ്ങ​ളി​ൽ ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത ഒ​ന്നാ​ണ് ജീ​ര​ക​ക്ക​ഞ്ഞി. മൂ​ന്ന​ര പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി നോ​മ്പു​തു​റ വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​ത് വാ​ടാ​ന​പ്പ​ള്ളി അ​ഞ്ച​ങ്ങാ​ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ് എ​ന്ന കു​ഞ്ഞാ​ലി​ക്കു​ട്ടി​യാ​ണ്.

നോ​മ്പു​വി​ഭ​വ​ങ്ങ​ളി​ൽ ജീ​ര​ക​ക്ക​ഞ്ഞി​ക്കാ​ണ് ആ​വ​ശ്യ​ക്കാ​രേ​റെ. ദി​വ​സ​വും മു​ന്നൂ​റോ​ളം പേ​ർ പ​ള്ളി​യി​ൽ നോ​മ്പ് തു​റ​ക്കാ​നെ​ത്തും. കൂ​ടാ​തെ വാ​ടാ​ന​പ്പ​ള്ളി സെ​ന്‍റ​റി​ലെ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രും ക​ട​ക​ളി​ലെ ജോ​ലി​ക്കാ​രും ക​ഞ്ഞി കൊ​ണ്ടു​പോ​കും. ഔ​ഷ​ധ​ക്കൂ​ട്ടു​ക​ൾ ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന ക​ഞ്ഞി​യു​ടെ 'ര​ഹ​സ്യം' കു​ഞ്ഞാ​ലി​ക്കു​ട്ടി ആ​ർ​ക്കും കൈ​മാ​റി​യി​ട്ടി​ല്ല. വ​ഴി​യാ​ത്ര​ക്കാ​ർ ഒ​രി​ക്ക​ൽ സെ​ൻ​ട്ര​ൽ ജു​മാ​മ​സ്ജി​ദി​ലെ നോ​മ്പു​തു​റ​യി​ൽ പ​ങ്കെ​ടു​ത്ത്​ ജീ​ര​ക​ക്ക​ഞ്ഞി​യു​ടെ മേ​ൻ​മ​യ​റി​ഞ്ഞാ​ൽ പി​ന്നീ​ട് ആ ​വ​ഴി പോ​കു​മ്പോ​ൾ ഉ​റ​പ്പാ​യും വീ​ണ്ടും പ​ള്ളി​യി​ലെ നോ​മ്പു​തു​റ​ക്കെ​ത്തും.

Show Full Article
TAGS:cumin taste 
News Summary - Kunhalika's cumin taste has been around for three and a half decades
Next Story