Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊട്ടിത്തെറിച്ച് അഷിതയുടെ ഉമ്മ; വികാര നിർഭര രംഗങ്ങൾ

text_fields
bookmark_border
ആസിഫിനെ തെളിവെടുപ്പിനെത്തിച്ചു
പൊട്ടിത്തെറിച്ച് അഷിതയുടെ ഉമ്മ; വികാര നിർഭര രംഗങ്ങൾ
cancel
camera_alt

മു​ഹ​മ്മ​ദ് ആ​സി​ഫി​നെ കൊ​ല്ല​പ്പെ​ട്ട ഭാ​ര്യ അ​ഷി​ത​യു​ടെ വീ​ട്ടി​ൽ തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ

വാടാനപ്പള്ളി: അഷിതയെ വെട്ടി കൊലപ്പെടുത്തിയ ഭർത്താവ് മുഹമ്മദ് ആസിഫിനെ തളിക്കുളം തമ്പാൻ കടവിലെ ഭാര്യ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചത് വൻ പൊലീസ് സന്നാഹത്തിൽ. ബുധനാഴ്ച രാവിലെ 10.30ഓടെയാണ് കൊല്ലപ്പെട്ട അഷിതയുടെ വീട്ടിൽ വൻ പൊലീസ് കാവലിൽ ആസിഫിനെ എത്തിച്ചത്.

സ്ത്രീകളടക്കം നിരവധി പേരാണ് പ്രദേശത്ത് എത്തിയത്. പ്രതിക്കെതിരെ കൈയേറ്റ ശ്രമമുണ്ടാകാനുള്ള സാധ്യത കണ്ടാണ് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. സലീഷ് ശങ്കറിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സ്ഥലത്ത് എത്തിയത്.

പ്രതിയെ കണ്ടതോടെ ജനം ശാന്തരായെങ്കിലും അഷിതയുടെ ഉമ്മ പൊട്ടിത്തെറിച്ച് വിലപിച്ചു. ജനത്തിരക്കിനിടയിലൂടെയാണ് പ്രതിയെ വീട്ടിൽ കൊണ്ടുവന്ന് തെളിവെടുത്തത്. വടിവാളുകൊണ്ട് വെട്ടിയത് ആസിഫ് പൊലീസിനോട് വിവരിച്ചു. രണ്ട് കുഞ്ഞുങ്ങളും അഷിതയുടെ മാതാപിതാക്കളും വീട്ടിൽ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം തെളിവെടുപ്പിൽ വെട്ടിയ വടിവാൾ കണ്ടെടുത്തിരുന്നു.

19 ദിവസം പ്രായമായ കുഞ്ഞിനെ പാലൂട്ടുമ്പോൾ ആണ് മാതാപിതാക്കളുടെ കൺമുന്നിൽ വെച്ച് അരവശ്ശേരി നൂർദീന്റെ മകൾ അഷിതയെ ഭർത്താവ് ആസിഫ് വെട്ടി കൊലപ്പെടുത്തിയത്. നൂർദീനേയും വെട്ടി പരിക്കേൽപ്പിച്ചെങ്കിലും രക്ഷപ്പെട്ടു. മകളെ കണ്‍മുന്നിലിട്ട് വെട്ടി കൊല്ലുന്നത് നേരിൽ കണ്ട ഞെട്ടലിൽ നിന്ന് നൂർദീനും ഭാര്യ നസീമയും ഇനിയും മോചിതനായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ashita's husband Muhammad Asif who had been attacked to death was brought to wife's home for evidence collection
Next Story