പുഴയിൽ ചാടിയ ഇറിഗേഷൻ വകുപ്പ് ജീവനക്കാരന്‍റെ മൃതദേഹം കണ്ടെത്തി
text_fieldsകൊടുങ്ങല്ലൂർ: പുഴയിൽ ചാടിയ ഇറിഗേഷൻ വകുപ്പ് ജീവനക്കാരൻ്റെ മൃതദേഹം കണ്ടെത്തി. എറിയാട് ആറാട്ടുവഴി കറുകപ്പാടത്ത് പുതിയ വീട്ടിൽ മുഹമ്മദിന്‍റെ (54) മൃതദ്ദേഹമാണ് കണ്ടെത്തിയത്.
ഞായറാഴ്ച പകലാണ് ഇദ്ദേഹം പുല്ലൂറ്റ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയത്. സ്കൂട്ടറിൽ സ്ഥലത്തെത്തിയ മുഹമ്മദ് വാഹനം പാലത്തിലുപേക്ഷിച്ച് ഹെൽമറ്റ് ഊരി മാറ്റാതെ പുഴയിലേക്ക് ചാടുകയായുന്നു.
കൊടുങ്ങല്ലൂർ അഗ്നി രക്ഷാ സേനയും മത്സ്യത്തൊഴിലാളികളും അഴീക്കോട് കടലോര ജാഗ്രതാ സമിതി പ്രവർത്തരും ഞായറാഴ്ച രാത്രി വരെ വലവിരിച്ച് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ പത്തോടെ രക്ഷാപ്രവർത്തകരുടെ തിരച്ചിലിനിടെ ചാടിയ സ്ഥലത്ത് നിന്ന് മുക്കാൽ കിലോമീറ്റർ വടക്ക് മാറിയാണ് മൃതദ്ദേഹം കണ്ടത്.
തിങ്കളാഴ്ചയും അഴീക്കോട് കടലോര ജാഗ്രത സമിതി പ്രവർത്തകർ പുഴയിലിറങ്ങിയിരുന്നു. കൂടെ അഴീക്കോട് തീരദേശ പൊലീസും, ഫിഷറീസ് റെസ്ക്യൂ ബോട്ടും, ഹോട്ട് റോഡ് ആംബുലൻസ് സർവീസും രംഗത്തുണ്ടായിരുന്നു.
ചാലക്കുടി ഇറിഗേഷൻ വകുപ്പിലെ ജീവനക്കാരനാണ് മുഹമ്മദ്. നേരത്തേ പൊലീസിലും ഉണ്ടായിരുന്നു.