Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊടകര സ്മൃതി സായാഹ്നം

കൊടകര സ്മൃതി സായാഹ്നം

text_fields
bookmark_border
കൊടകര: ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയില്‍ ശനിയാഴ്ച സ്മൃതിസായാഹ്നം സംഘടിപ്പിക്കും. കൊടകര പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്യും. വിഖ്യാതനായ കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്ക് , എഴുത്തുകാരായ യു.എ. ഖാദര്‍, സുഗതകുമാരി, നീലംപേരൂര്‍ മധുസൂദനന്‍ നായര്‍, അനില്‍ പനച്ചൂരാന്‍, നടന്‍ അനില്‍ നെടുമങ്ങാട്, സംവിധായകന്‍ നരണിപുഴ ഷാനവാസ് എന്നിവരെ അനുസ്മരിക്കും. അതിജീവന പദ്ധതിക്ക് തുടക്കം കൊടകര: കോവിഡ് വൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തി​ൻെറ ഭാഗമായി കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ് സ്​റ്റഡീസില്‍ 'ഞങ്ങളുണ്ട് കൂടെ 2021' പദ്ധതിക്ക് തുടക്കമായി. കൊടകര പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം വി.വി. സുരാജ് അധ്യക്ഷത വഹിച്ചു. കോവിഡ് പ്രതിരോധ കിറ്റുകളുടെ വിതരണോദ്ഘാടനം കോളജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഡേവിസ് ചെങ്ങിനിയാടന്‍ പഞ്ചായത്ത് പ്രസിഡൻറിന് നല്‍കി നിര്‍വഹിച്ചു. കൊടകര പഞ്ചായത്തി​ൻെറ ഭരണസാരഥ്യം ഏറ്റെടുത്ത അമ്പിളി സോമന്‍, ജനപ്രതിനിധികളായ വി.വി. സുരാജ്, വി.കെ. മുകുന്ദന്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. കൊടകര മുന്‍ പഞ്ചായത്ത് പ്രസിഡൻറ് പി.ആര്‍. പ്രസാദന്‍, ബ്ലോക്ക് പഞ്ചായത്തംഗം വി.കെ. മുകുന്ദന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സാമുവല്‍, സഹൃദയ കോളജ് പ്രിന്‍സിപ്പൽ ഡോ. പി.ഒ. ജെന്‍സണ്‍, ഫിനാന്‍സ് ഓഫിസര്‍ ഫാ. ഷാജു ചിറയത്ത്, റോസലിന്‍ഡ് എന്നിവര്‍ സംബന്ധിച്ചു. ക്യാപ്ഷന്‍ tcm kda 3 sahrudaya college കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്​റ്റഡീസില്‍ 'ഞങ്ങളുണ്ട് കൂടെ 2021' അതിജീവന പദ്ധതി പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story